ഈ അവസ്ഥ നേരിട്ടാൽ ബ്രാഡ്മാൻ ശരാശരിയും കുറയും :ബിസിസിയെ കുറ്റപ്പെടുത്തി രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം ടി :20 ലോകകപ്പിലെ വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും തോൽ‌വിയിൽ പൂർണ്ണ നിരാശരാണ്.ഇത്തവണത്തെ കിരീടം നേടുമെന്ന് എല്ലാവരും വിശ്വസിച്ച ഇന്ത്യൻ ടീമിന് ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ഒരുവേള ആരും പ്രതീക്ഷിച്ചില്ല. നായകൻ വിരാട് കോഹ്ലിയും ഹെഡ് കോച്ച് രവി ശാസ്ത്രിയും ഇന്ത്യൻ ടീം തോൽവിയിൽ വിമർശനങ്ങൾ കേൾക്കുമ്പോൾ ടീം ഇന്ത്യയുടെ മോശം പ്രകടനത്തിൽ ചില കാരണങ്ങളാൽ ബിസിസിഐക്കും കൂടി പങ്കുണ്ടെന്ന് മുൻ താരങ്ങളും ക്രിക്കറ്റ്‌ നിരീക്ഷകരും അഭിപ്രായപെടുന്നുണ്ട്. കഠിനമായ ബയോ ബബിളും കൂടാതെ തുടർച്ചയായ മത്സരങ്ങളും ഇന്ത്യൻ ടീമിനെ തളർത്തിയെന്നാണ് ചില മുൻ താരങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വിശദമായി പറയുകയാണ് കോച്ച് രവി ശാസ്ത്രി.മത്സരങ്ങൾ എല്ലാം അമിതമായി കളിച്ചതും കൂടാതെ ഈ കോവിഡ് കാലയളവിൽ ബയോ ബബിൾ സാഹചര്യത്തിൽ കളിച്ചതും ഇന്ത്യൻ ടീമിനെ ബാധിച്ചെന്ന് ചൂണ്ടികാട്ടുകയാണ് ഇപ്പോൾ രവി ശാസ്ത്രി. “ഇങ്ങനെ ബയോ ബബിളിൽ തുടർന്നാൽ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ ശരാശരി പോലും കുറയും.വ്യത്യസ്ത ഫോർമാറ്റുകളിൽ കൂടി കഴിഞ്ഞ ആറ് മാസമായി ഇന്ത്യൻ ടീം തുടർച്ചയായി കളിക്കുകയാണ്. കൂടാതെ ബയോ ബബിളിൽ തുടരുക എന്നത് അത്ര എളുപ്പമല്ല.താരങ്ങൾ നേരിട്ട വിഷമങ്ങൾ നമുക്ക് മനസ്സിലാക്കേണ്ടിയിരിക്കുന്നു ” മുൻ കോച്ച് അഭിപ്രായം വിശദമാക്കി

“ഇങ്ങനെ തുടർച്ചയായിട്ടാണ് താരങ്ങൾ എല്ലാം ബയോ ബബിളിൽ തുടരുന്നത് എങ്കിൽ അവരുടെ പ്രകടനം മോശമായി മാറൂം. അത് സ്വാഭാവികമാണ്. ഇത്തരം സാഹചര്യം നേരിട്ടാൽ ബ്രാഡ്മാന്റെ ശരാശരി വരെ താഴും.അതാണ്‌ ഈ ഒരു തകർച്ചക്കുള്ള കാരണം “ശാസ്ത്രി നിരീക്ഷണം വിവരിച്ചു. തോൽവിക്കുള്ള കാരണമായി ഇത് ഒരിക്കലും നമുക്ക് പറയാൻ സാധിക്കില്ല എങ്കിലും ഈ തോൽ‌വിയിൽ നിന്നും മുന്നേറുവാൻ ഇന്ത്യൻ ടീമിന് സാധിക്കുമെന്നും മുൻ കോച്ച് വ്യക്തമാക്കി