ലോകകപ്പ് ടീമുകൾക്കൊപ്പം കൂടുതൽ താരങ്ങൾക്കും അനുവാദം നൽകാൻ ഐസിസി ആലോചന :വീണ്ടും പ്രതീക്ഷയോടെ സഞ്ജു സാംസൺ

വരാനിരിക്കുന്ന ടി:20 ലോകകപ്പിനെ ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.  ഇപ്പോഴിതാ  ടീമുകൾക്ക് എല്ലാം വലിയ സന്തോഷം പകരുന്ന പുതിയ തീരുമാനം പ്രഖ്യാപിക്കുകയാണ് ഐസിസി .വരുന്ന  ടി20 ലോകകപ്പില്‍ ഓരോ ടീമിലേയും സ്‌ക്വാഡില്‍ ഏഴ് കളിക്കാരെ കൂടി അധികമായി ഉള്‍പ്പെടുത്താന്‍ ഐസിസി അനുമതി നല്‍കി. സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഉള്‍പ്പെടെ ആകെ 30 അംഗ സംഘത്തെ കൊണ്ടുവരാം. നേരത്തെയിത് 23 കളിക്കാർ എന്നായിരുന്നു  നിബന്ധന .

കൊവിഡ്  വ്യാപന പശ്ചാത്തലത്തിലാണ്  ഐസിസിയുടെ പുതിയ തീരുമാനം. ടൂര്‍ണമെന്റ് അവസാനിക്കും വരെ താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ബയോ സെക്യുര്‍ ബബിളിലായിരിക്കും എന്നും ഐസിസി അറിയിക്കുന്നു  . ടി:20
ലോകകപ്പിന്റെ  മത്സരക്രമം വൈകാതെ ഐസിസി പ്രഖ്യാപിക്കും .ഐസിസിയുടെ പുതിയ തീരുമാനങ്ങളെ ഏറെ സന്തോഷത്തോടെയാണ് ടീമുകളും ക്രിക്കറ്റ് ബോർഡുകളും വരവേറ്റത് .

ഒരുപക്ഷേ   ടൂർണമെന്റിനിടയിൽ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പെട്ടെന്ന് ഒരാളെ പകരക്കാരനായി സ്‌ക്വാഡിലേക്ക് കൊണ്ടുവരിക  അത്ര എളുപ്പമല്ല.
താരങ്ങൾ  ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കൊവിഡ് നെഗറ്റീവ്  ഉറപ്പാക്കിയശേഷമെ ടീമിനൊപ്പം ചേർക്കാവൂ എന്ന കർശന നിബന്ധനയുമുണ്ട് .ഈ പ്രതിസന്ധി ഒഴിവാക്കാനാണ് കൂടുതല്‍ കളിക്കാരെ സ്‌ക്വാഡിനൊപ്പം ചേര്‍ക്കാന്‍ ഐസിസി ഇപ്പോൾ അനുവാദം നൽകുന്നത് .

ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിതീഷ് റാണ, വരുണ്‍ ചക്രവര്‍ത്തി  , മുഹമ്മദ് ഷമി , രാഹുൽ തേവാട്ടിയ എന്നിവര്‍ക്കെല്ലാം ലോകകപ്പ്  ടീമിലേക്ക് ഇടം കണ്ടെത്തുവാൻ ഏറെ  സാധ്യതയേറെയാണ്. പുതിയ ഐസിസി തീരുമാനവും ഇവർക്കെല്ലാം വളരെ അനുഗ്രഹമാണ് .