റാങ്കിങ്ങിൽ വമ്പൻ നേട്ടമുണ്ടാക്കി പൂജാര : മൂന്നാം റാങ്കിലേക്ക് വീണ് കിംഗ് കോഹ്ലി

315084

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ടെസ്റ്റ് വിശ്വസ്ത ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര .സിഡ്‌നിയിൽ ഇന്നലെ അവസാനിച്ച  ഇന്ത്യ : ഓസ്ട്രേലിയ  ടെസ്റ്റ് മത്സരത്തിലെ മികച്ച ബാറ്റിംഗ്  പ്രകടനമാണ്  പൂജാരക്ക് തുണയായത് .
മത്സരത്തിൽ രണ്ട്‌ ഇന്നിങ്‌സിലുമായി  127 റൺസ് സ്വന്തമാക്കിയ പൂജാര റാങ്കിങ്ങിൽ 2 സ്ഥാനങ്ങൾ മുന്നിലേക്ക് കയറി ബാറ്സ്മാന്മാരുടെ പട്ടികയിൽ എട്ടാമതെത്തി .

എന്നാൽ  ഇന്ത്യൻ താരങ്ങളായ അജിൻക്യ രഹാനെയും ,വിരാട് കോഹ്‌ലിയും റാങ്കിങ്ങിൽ തളർച്ച നേരിട്ടു .ഇരു താരങ്ങളും ബാറ്റിംഗ് റാങ്കിങ്ങിൽ ഓരോ സ്ഥാനം വീതം പിന്നോട്ടിറങ്ങി .നിലവിലെ റാങ്കിങ് പ്രകാരം നായകൻ കോഹ്ലി മൂന്നാമതും രഹാനെ ഏഴാമതുമാണ് .

അതേസമയം   ഇന്ത്യക്കെതിരായ  സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ  തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്ത് റാങ്കിങ്ങിൽ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു .കിവീസ് നായകൻ കെയ്ൻ വില്യംസൺ തന്നെയാണ് റാങ്കിങ്ങിൽ ഒന്നാമത് . അവസാനം നടന്ന ടെസ്റ്റ് പരമ്പരയിൽ അടക്കം താരം മിന്നും ബാറ്റിങ്ങാണ് കാഴ്ചവെച്ചത് .

ബൗളിംഗ് റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടിയേറ്റു .ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ 2 സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി ഒൻപതാമത് എത്തിയപ്പോൾ  വലം കയ്യൻ പേസർ ജസ്പ്രീത് ബുംറ  ഒരു റാങ്ക് പിന്നോട്ട് ഇറങ്ങി പത്താമത് എത്തി . സിഡ്നി ടെസ്റ്റിൽ 4 ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തിയ  ഹേസൽവുഡ് റാങ്കിങ്ങിൽ അഞ്ചാമത് എത്തി . ഓസീസ് സ്റ്റാർ പേസ്റ്റ് പാറ്റ് കമ്മിൻസ് ഒന്നാം റാങ്ക് നിലനിർത്തി .

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
Scroll to Top