കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിങ് സ്വന്തമാക്കി റിഷാബ് പന്ത് : ആൾറൗണ്ടർമാരുടെ റാങ്കിങ്ങിലും കുതിപ്പ് നടത്തി അശ്വിൻ

IMG 20210217 172054

ഇംഗ്ലണ്ടിനെതിരേ ചെപ്പോക്കിലെ ഇന്ത്യൻ വിജയം ക്രിക്കറ്റ് ആരാധകർക്ക് ഏറെ സന്തോഷമാണ് നൽകിയത് . രണ്ടാം ക്രിക്കറ്റ്  ടെസ്റ്റിൽ  ഇന്ത്യക്ക് വേണ്ടി മിന്നും  പ്രകടനം നടത്തിയ  ഓഫ്‌സ്പിന്നര്‍ രവിചന്ദ്രൻ  അശ്വിനും വിക്കറ്റ് കീപ്പര്‍ റിഷാബ് പന്തിനും മത്സരത്തിലെ പ്രകടനം  ഐസിസി പുറത്തുവിട്ട  ഏറ്റവും പുതിയ റാങ്കിങിലും  വമ്പൻ കുതിച്ചുചാട്ടം  നടത്തുവാൻ സഹായകമായി പുതുക്കിയ
റാങ്കിങ് പ്രകാരം ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ റിഷാബ് പന്ത് പതിനൊന്നാം സ്ഥാനത്തേക്ക്  കയറിയിട്ടുണ്ട്. 715 റേറ്റിങ് പോയിന്റുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. ടെസ്റ്റ് കരിയറില്‍  റിഷാബ് പന്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങിലാണ് രവിചന്ദ്രൻ  അശ്വിന്‍ ഇപ്പോൾ വലിയ  നേട്ടമുണ്ടാക്കിയിരിക്കുന്നത്. ടെസ്റ്റ് ആൾറൗണ്ടർമാരുടെ റാങ്കിങ് പ്രകാരം  അഞ്ചാം നമ്പര്‍ സ്ഥാനത്തേക്ക് താരം  കുതിപ്പ് നടത്തി .ചെപ്പോക്ക് ടെസ്റ്റിൽ 8 വിക്കറ്റ് നേടിയ അശ്വിൻ  ബാറ്റിങിലും സെഞ്ച്വറി അടിച്ച്‌  ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലെ  ഹീറോയായി മാറിയിരുന്നു. ചെപ്പോക്ക് ടെസ്റ്റിൽ  മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ചെന്നൈ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച അശ്വിന്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ 14 സ്ഥാനങ്ങള്‍  മുൻപോട്ട് കയറി 81ാം റാങ്കിലെത്തുകയും ചെയ്തിട്ടുണ്ട്.
പുതിയ ടെസ്റ്റ് റാങ്കിങ് പരിശോധിച്ചാൽ എല്ലാ മേഖലയിലും ഇന്ത്യന്‍ താരങ്ങളുടെ  സർവ്വ ആധിപത്യം കാണുവാൻ നമുക്ക്
സാധിക്കും  .ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യയുടെ രണ്ട്   ടെസ്റ്റ് താരങ്ങൾ  ആദ്യ പത്തിലുണ്ട്. നായകന്‍ വിരാട് കോലി 838 റേറ്റിങ് പോയിന്റുമായി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ  അഞ്ചാംസ്ഥാനത്തും വിശ്വസ്ത ബാറ്സ്മാൻ  ചേതേശ്വര്‍ പുജാര 727 റേറ്റിങ് പോയിന്റുമായി എട്ടാംസ്ഥാനത്തുമുണ്ട്.  സമാനമായി ബൗളർമാരുടെ  ടെസ്റ്റ് റാങ്കിങ്ങിലും  ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളെ കാണാം. അശ്വിന്‍ (804 റേറ്റിങ് പോയിന്റ്) ഏഴാംസ്ഥാനത്തും  പേസര്‍  ജസ്പ്രീത് ബുംറ 761 റേറ്റിങ് പോയിന്റ് കരസ്ഥമാക്കി  എട്ടാംസ്ഥാനത്തുമുണ്ട്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

പരിക്ക് കാരണം ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാതിരിക്കുന്ന രവീന്ദ്ര ജഡേജ  ആൾറൗണ്ടർമാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തുണ്ട്. 403 റേറ്റിങ് പോയിന്റാണ്  ജഡേജക്കുള്ളത്. എന്നാൽ  അഞ്ചാംസ്ഥാനക്കാരനായ അശ്വിന്റെ റേറ്റിങ് പോയിന്റ് 336 ആണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 161 റണ്‍സുമായി മിന്നിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും റാങ്കിങില്‍ മുന്നേറ്റം നടത്തി. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് പതിനാലാം സ്ഥാനത്തേക്ക്  കയറിയിരിക്കുകയാണ് ഇപ്പോൾ . 2019 ഒക്ടോബറിന്  ശേഷം ടെസ്റ്റില്‍ ഇന്ത്യൻ ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന  റാങ്കാണിത്.




Scroll to Top