അഹമ്മദാബാദ് പിച്ചിന്‍റെ ഫലം വന്നു. ഇന്ത്യക്ക് ആശ്വാസം

അഹമ്മദാബാദില്‍ നടന്ന രണ്ടാം ടെസ്റ്റ് നടന്ന പിച്ചിനെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് നിന്നും ധാരാളം വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഏറെ ആകാംഷയോടെ കാത്തിരുന്ന പിങ്ക് ബോള്‍ ടെസ്റ്റ് വെറും രണ്ട് ദിവസം കൊണ്ടാണ് അവസാനിച്ചത്. മത്സരത്തില്‍ പത്തു വിക്കറ്റിനു ഇന്ത്യ വിജയിച്ചു.

എന്നാല്‍ മത്സരത്തില്‍ ഇന്ത്യ ഉണ്ടാക്കിയ പിച്ചിനെ പറ്റി ഐസിസി റേറ്റിങ്ങ് നല്‍കി. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരുക്കിയ പിച്ചിനെ ‘ശരാശരി’ എന്നാണ് ഐസിസി റേറ്റിങ്ങ് നല്‍കിയത്. അതിനാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് പോയിന്‍റ് നഷ്ടമാകില്ലാ.

അതേ സമയം മൂന്നു ദിവസംകൊണ്ട് അവസാനിച്ച നാലാം ടെസ്റ്റിലെ പിച്ചിനെ ‘ ഗുഡ് ‘ എന്നാണ് റേറ്റിങ്ങ് നല്‍കിയത്. നാലാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 25 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ചെന്നെയിലായിരുന്നു ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരങ്ങള്‍. ആദ്യ ടെസ്റ്റില്‍ ഒരുക്കിയ പിച്ചിന് ‘വെരി ഗുഡ് ‘ റേറ്റിങ്ങ് ലഭിച്ചപ്പോള്‍ രണ്ടാം ടെസ്‌റ്റില്‍ ശരാശരി റേറ്റിങ്ങാണ് ലഭിച്ചത്.

ഐസിസി നിയമം

317467

മത്സരത്തില്‍ ഒരുക്കുന്ന പിച്ചിന് ലഭിക്കുന്ന റേറ്റിങ്ങ് പ്രകാരം ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിക്കും. പിച്ച് മോശമാണെങ്കില്‍ മൂന്നും കളിക്കാന്‍ അനുയോജ്യമല്ലാ എന്ന റേറ്റിങ്ങ് ലഭിച്ചാല്‍ അഞ്ചും ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിക്കും. പിച്ചിന് ലഭിക്കുന്ന ഡീമെറിറ്റ് പോയിന്‍റുകള്‍ അഞ്ചു വര്‍ഷം തുടരും.

അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് ഡീമെറിറ്റ് പോയിന്‍റ് ലഭിച്ചാല്‍ ഒരു വര്‍ഷം രാജ്യാന്തര മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്നും വിലക്കം. 10 പോയിന്‍റുകള്‍ ലഭിച്ചാല്‍ രണ്ടു വര്‍ഷത്തേക്കാണ് വിലക്ക് ലഭിക്കുക.