ടി:20 റാങ്കിങ്ങിൽ കുതിച്ച് വിരാട് കോഹ്ലി – എല്ലാ ഫോർമാറ്റിലും ആദ്യ 5 റാങ്കിങ്ങിലുള്ള ഒരേ ഒരു ബാറ്റ്സ്മാൻ

2021 03 16T152341Z 1683197104 UP1EH3G16RHYP RTRMADP 3 CRICKET T20 IND ENG 1615944873141 1615944883511

ബാറ്റിങ്ങിൽ തന്റെ ഫോം വീണ്ടെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ടി:20 റാങ്കിങ്ങിലും മുന്നേറ്റം .ഐസിസിയുടെ പുതുക്കിയ ടി:20 റാങ്കിങ്‌സ് പ്രകാരം താരം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി .
ഇതോടെ 3  ഫോർമാറ്റിലും  ബാറ്സ്മാന്മാരുടെ റാങ്കിങ്ങിൽ ആദ്യ അഞ്ചിലുള്ള ഏക ക്രിക്കറ്റ് താരമായി കിംഗ് കോഹ്ലി മാറി .

ഇംഗ്ലണ്ട് എതിരായ പുരോഗമിക്കുന്ന ടി:20 പരമ്പരയിൽ മിന്നും ബാറ്റിംഗ് പ്രകടനമാണ് കോഹ്ലി കാഴ്ചവെക്കുന്നത്.
അവസാന 2 ടി:20 മത്സരങ്ങളിൽ 73,77  റൺസ് എന്നിങ്ങനെയാണ് താരത്തിന്റെ സമ്പാദ്യം .അവസാന 2 ടി:20യിലും  താരം പുറത്താവാതെ ഇന്ത്യൻ ഇന്നിംഗ്സ് കരുത്തേകിയിരുന്നു .ആദ്യ ടി:20യിൽ  കോഹ്ലി  റൺസൊന്നുമെടുക്കാതെ  ഔട്ടായിരുന്നു .ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് കോഹ്ലി ഇപ്പോഴും .

അതേസമയം മൂന്നാം ടി:20യിൽ ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ച ജോസ് ബട്ട്ലർ 5 റാങ്കുകൾ ഉയർന്ന് 19 ആം റാങ്കിലെത്തി . ഇന്ത്യൻ നിരയിൽ റിഷാബ് പന്ത് (80 ആം സ്ഥാനം ), ശ്രേയസ് അയ്യർ (32 ആം റാങ്ക് )എന്നിവർ റാങ്കിങ്ങിൽ തിളക്കമാർന്ന മുന്നേറ്റം നടത്തി .

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

പരിക്കിന് ശേഷം  ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ തിരികെയെത്തിയ ഭുവനേശ്വർ കുമാർ ബൗളർമാരുടെ റാങ്കിങ്ങിൽ 45 ആം സ്ഥാനത്തേക്കും വലംകൈയ്യൻ പേസർ ശാർദൂൽ താക്കൂർ റാങ്കിങ്ങിൽ  ഇരുപത്തിയേഴാം സ്ഥാനത്തേക്കും എത്തി .ആൾറൗണ്ടർമാരുടെ  ടി:20 റാങ്കിങ്ങിൽ വാഷിംഗ്‌ടൺ സുന്ദർ പതിനൊന്നാം സ്ഥാനത്തുണ്ട് .

Scroll to Top