അവനാകണം ടെസ്റ്റ്‌ വൈസ് ക്യാപ്റ്റൻ. നിർദേശവുമായി ഇയാൻ ചാപൽ

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതോടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ ടീമില്‍ നിന്നും പുറത്താക്കണം എന്നു മുറവിളി ഉയരുകയാണ്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലെ 7 മത്സരങ്ങളിൽ നിന്നായി 109 റൺസ് മാത്രമാണ് രഹാനെക്കു നേടാൻ സാധിച്ചത്. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഇന്ത്യൻ വൈസ് ക്യാപ്പ്റ്റൻ മറ്റു ആർകെങ്കിലും വഴി മാറി കൊടുക്കെണം എന്നാണ് പലരുടെയും ആവശ്യം.

Ajinkya Rahane

ഇപ്പോഴിതാ രഹനെക്കു പകരം ഇന്ത്യൻ വൈസ് ക്യാപ്റ്റനെയും, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ മൂന്ന് പേരെ നിർദ്ദേശിച്ചിരിക്കയാണ് ഓസ്ട്രേലിയൻ മുൻ ഇതിഹാസ താരം ഇയാൻ ചാപ്പൽ. ഓപ്പണർ രോഹിത് ശർമ്മയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാം എന്ന് തന്റെ പുതിയ കോളത്തിൽ ഇയാൻ ചാപൽ അഭിപ്രായപെട്ടു.

326620

ഇന്ത്യക്ക് വേണ്ടി അഞ്ചാം നമ്പറിൽ ആണ് രഹാനെ ബാറ്റ് ചെയ്യുന്നത്. ഇംഗ്ലണ്ട് പര്യടനത്തിൽ രഹാനെയെ താഴേക്ക് ഇറക്കി പരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഫോം വീണ്ടെടുക്കാന്‍ ഈ പരീക്ഷണം രഹാനെയെ സഹായിച്ചില്ല.

ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി നിലവില്‍ അഞ്ചാം നമ്പറിലാണ് രഹാനെ ബാറ്റ് ചെയ്യുന്നത്. ഈ സ്ഥാനത്ത് ആരെ പരീക്ഷിക്കാമെന്നും ചാപ്പല്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ ഇവരിലൊരാള്‍ അഞ്ചാം നമ്പര്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരാണെന്നും ചാപ്പല്‍ ചൂണ്ടിക്കാട്ടി.