രോഹിത് ക്യാപ്റ്റൻസിക്ക് എത്ര മാർക്ക് ? ഉത്തരം നൽകി ഗവാസ്‌ക്കർ

335447

ലങ്കക്ക് എതിരായ മോഹാലി ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്നിംഗ്സ് ജയം സ്വന്തമാക്കി ഇന്ത്യൻ ടീം രണ്ട് മത്സര ടെസ്റ്റ്‌ പരമ്പരയിൽ 1-0ന് മുന്നിലേക്ക് എത്തുംമ്പോൾ ടെസ്റ്റ്‌ നായകനായിട്ടുള്ള തന്റെ അരങ്ങേറ്റം തന്നെ വളരെ ഗംഭീരമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ രോഹിത് ശർമ്മ. മോഹാലി ടെസ്റ്റിൽ രോഹിത് ശർമ്മയും സംഘവും ഇന്നിങ്സിനും 222 റൺസിനുമാണ് ജയിച്ചത്. നേരത്തെ ലിമിറ്റെഡ് ഓവർ പരമ്പരകളിൽ എല്ലാം നായകനായി നിയമിതനായ ശേഷം ഇന്ത്യൻ ടീമിനെ ജയിപ്പിക്കാൻ കഴിഞ്ഞ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാംഗ്ലൂരിൽ ആരംഭം കുറിക്കുന്ന രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിലും ലക്ഷ്യമിടുന്നത് പൂർണ്ണ ജയം.ഡേനൈറ്റ് ടെസ്റ്റ്‌ മത്സരമാണ് ഇരു ടീമുകളും ബാംഗ്ലൂരിൽ കളിക്കുക. ഇപ്പോഴിതാ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് ഇപ്പോൾ മാർക്കിടുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌ക്കർ.

സ്റ്റാർ സ്പോർട്സിലെ ചർച്ചയിലാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ സുനിൽ ഗവാസ്‌ക്കർ വാനോളം പുകഴ്ത്തിയത്. കേവലം ഒരു ടെസ്റ്റ്‌ മത്സരം കൊണ്ട് ഒരിക്കലും ഒരു നായകന്റെ മികവ് എന്തെന്ന് പറയാൻ കഴിയില്ലെന്ന് പറഞ്ഞ ഗവാസ്‌ക്കർ രോഹിത് ശർമ്മ ഒന്നാം ടെസ്റ്റിൽ നടത്തിയ ചില ക്യാപ്റ്റൻസി മികവ് ശ്രദ്ധേയമെന്നും നിരീക്ഷിച്ചു.

See also  ജസ്പ്രീത് ബുംറയുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനു ഒരു ദൗര്‍ബല്യമുണ്ട്. ചൂണ്ടികാട്ടി സുനില്‍ ഗവാസ്കര്‍

” രോഹിത് ശർമ ഭംഗിയായി തന്നെ ഒന്നാം ടെസ്റ്റിൽ ടീമിനെ നയിച്ചു. എപ്പോഴും എതിർ ടീമിനെതിരെ അധിപത്യം നേടാൻ ക്യാപ്റ്റൻ രോഹിത് ശ്രമിച്ചിരുന്നു. അദ്ദേഹം ബൗളർമാരെ ഉപയോഗിച്ച രീതിയും കൂടാതെ ഫീൽഡിൽ നടത്തിയ മാറ്റങ്ങളും എല്ലാം ശ്രദ്ധേയം. “സുനിൽ ഗവാസ്‌ക്കർ വാചാലനായി.

“തീർച്ചയായും രോഹിത് ശർമ്മ ഒരൊറ്റ ടെസ്റ്റ്‌ കൊണ്ട് തന്നെ തന്റെ ക്യാപ്റ്റൻസി മികവ് എന്തെന്ന് തെളിയിച്ചു കഴിഞ്ഞു. അദ്ദേഹം നടത്തിയ ഫീൽഡ് മാറ്റങ്ങൾ, ബൗളർമാരെ എല്ലാം ഉപയോഗിച്ചതായ രീതി, നിർണായക സമയത്തിലെ ചില തീരുമാനങ്ങൾ എല്ലാം അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. ഞാൻ പത്തിൽ 9.5 മാർക്ക് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് നൽകും. ഇനിയും കൂടുതൽ ടെസ്റ്റുകളിൽ സമാനമായ പ്രകടനം നായകനായി കാഴ്ചവെക്കാൻ രോഹിത് ശർമ്മക്ക് കഴിയും “സുനിൽ ഗവാസ്‌ക്കർ തന്റെ നിരീക്ഷണം വിശദമാക്കി.

Scroll to Top