എനിക്ക് ❛ധോണി❜യേപോലെയാകാണം. തമിഴ്നാട് ഫിനിഷര്‍ ഷാരുഖ് ഖാന്‍റെ ആഗ്രഹം

Dhoni and sharukh khan scaled

ഐപിഎല്‍ ക്രിക്കറ്റിലും ഡൊമസ്റ്റിക്ക് ടൂര്‍ണമെന്‍റിലും മികച്ച പ്രകടനം കാഴ്ച്ചവച്ച് തലക്കെട്ടുകളില്‍ ഇടം നേടിയ താരമാണ് തമിഴ്നാട് താരം ഷാരൂഖ് ഖാന്‍. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഇക്കഴിഞ്ഞ വിജയ ഹസാര ട്രോഫിയില്‍ തമിഴ്നാടിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഫിനിഷര്‍ എന്ന റോളാണ് ഷാരുഖ് ഖാന് ടീമുകള്‍ നല്‍കിയിരുന്നത്.

തനിക്ക് ധോണിയെപ്പോലെ ഒരു ഫിനീഷര്‍ ആവണം എന്നാണ് ഷാരുഖ് ഖാന്‍റെ ആഗ്രഹം. തന്‍റെ ഫിനിഷിങ്ങ് കടപ്പെട്ടിരിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകനോടാണ്. ” മത്സരത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും തന്റെ കഴിവുകളെക്കുറിച്ചുള്ള ബോധ്യവും ധോണിക്കുണ്ട്. അദ്ദേഹത്തെപ്പോലൊരു ഫിനിഷറാകാനാണ് ആഗ്രഹിക്കുന്നത്. മത്സരത്തെ ധോണി മുന്നോട്ടുകൊണ്ടുപോകുന്നത്. ഞാന്‍ എപ്പോഴും മാതൃകയാക്കുന്നത് ധോണിയെയാണ്. ധോണി ക്രീസില്‍ നില്‍ക്കുമ്പോള്‍ ബൗളര്‍മാര്‍ക്കാണ് സമ്മര്‍ദ്ദം ” താരം പറഞ്ഞു.

ഐപിഎല്ലിനു മുന്നോടിയായി താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ഷാരുഖ് ഖാനെ പഞ്ചാബ് കൈവിട്ടിരുന്നു. എന്നാല്‍ ഡൊമസ്റ്റിക്ക് സീസണില്‍ കാഴ്ച്ചവച്ച പ്രകടനം ടീമുകള്‍ നോട്ടമിട്ടിട്ടുണ്ട്. ഐപിഎല്ലിനെക്കുറിച്ച് ചിന്തകള്‍ ഇല്ലെന്നും രജ്ഞി ട്രോഫി മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതും എന്ന് തമിഴ്നാട് ഫിനിഷര്‍ പറഞ്ഞു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

മുഹമ്മദ് ഷാമി, റില്ലീ മെറിഡിത്ത്, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവരോടൊപ്പം പഞ്ചാബ് ജേഴ്സിയില്‍ ഡ്രസിങ്ങ് റൂം പങ്കിട്ടിരുന്നു. പരിശീലന സമയത്ത് ഇവരെ നേരിടുന്നത് നമ്മുടെ കഴിവുകളെ വളര്‍ത്തും.” താരം കൂട്ടിചേര്‍ത്തു.

Scroll to Top