ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ആരും തന്നെ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടിയാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായ ഇന്ത്യൻ സംഘം ഐസിസി ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ മുൻപിലും തോൽവി വഴങ്ങി. ടി :20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ മത്സരത്തിലാണ് പാകിസ്ഥാൻ ടീം 10 വിക്കറ്റിന്റെ വമ്പൻ ജയം കോഹ്ലിക്കും ടീമിനും എതിരെ സ്വന്തമാക്കിയത്. ഈ തോൽവിയിൽ മുഖ്യ കാരണമായി മാറിയത് പാക് പേസർ ഷഹീൻ അഫ്രീഡിയുടെ ഓപ്പണിംഗ് സ്പെല്ലാണ്.
പ്രധാന മത്സരത്തിലെ ആദ്യത്തെ രണ്ട് ഓവറിൽ തന്നെ രോഹിത് ശർമ്മ,ലോകേഷ് രാഹുൽ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ ഷഹീൻ അഫ്രീഡി നായകൻ കോഹ്ലിയെയും മടക്കിയാണ് മൂന്ന് വിക്കറ്റ് പ്രകടനവും മാൻ ഓഫ് ദി മാച്ച് നേട്ടവും കരസ്ഥമാക്കിയത്. അതേസമയം വരുന്ന ടി :20 ലോകകപ്പിലും ഇന്ത്യ : പാകിസ്ഥാൻ പോരാട്ടമുള്ളപ്പോൾ തന്റെ ആഗ്രഹം വെളിപ്പെടുത്തുകയാണ് ഷഹീൻ അഫ്രീഡി
വൈറ്റ് ബോൾ ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും പാകിസ്ഥാൻ ടീമിനായി സ്ഥിരതയാർന്ന പ്രകടനം 2021ലാകെ പുറത്തെടുത്ത താരം ഒരു സ്പെഷ്യൽ ആഭിമുഖത്തിലാണ് തന്റെ ക്രിക്കറ്റിലെ ഡ്രീം ഹാട്രിക്ക് സ്വപ്നം തുറന്ന് പറഞ്ഞത്. ഇന്ത്യൻ ടീമിലെ ബാറ്റ്‌സ്മാന്മാരിൽ ചിലരുടെ വിക്കറ്റുകൾ വീഴ്ത്തിയാണ് തനിക് ഡ്രീം ഹാട്രിക്ക് നേടേണ്ടതെന്ന് പറഞ്ഞ ഷഹീൻ അഫ്രീഡി ആഗ്രഹം വിശദമാക്കി.മുൻ ഇന്ത്യൻ നായകനായ വിരാട് കോഹ്ലി, രോഹിത് ശർമ്മ, സ്റ്റാർ ഓപ്പണർ ലോകേഷ് രാഹുൽ എന്നിവരെ തുടർച്ചയായ ബോളുകളിൽ വീഴ്ത്തി തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹാട്രിക്ക് നേടണമെന്നാണ് ഷഹീൻ അഫ്രീഡി വെളിപ്പെടുത്തുന്നത്.
“തീർച്ചയായും അവരുടെ വിക്കറ്റുകൾ വീഴ്ത്തി ഞാൻ ഹാട്രിക്ക് നേടാനായി ആഗ്രഹിക്കുന്നുണ്ട്. രോഹിത്, രാഹുൽ, കോഹ്ലി എന്നിവർ വിക്കറ്റ് വീഴ്ത്തി ആ ഒരു ഡ്രീം ഹാട്രിക്ക് നേടണം. അതിൽ വിരാട് കോഹ്ലി വിക്കറ്റ് തന്നെയാണ് മൂല്യമേറിയത്.എനിക്ക് അതിന് ഉറപ്പായും കഴിയുമെന്നാണ് എന്റെ വിശ്വാസം “സ്റ്റാർ ഇടംകയ്യൻ പേസർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.