അവനെ മുംബൈ ഇന്ത്യന്‍സ് മിസ്സ്‌ ചെയ്തു ; ലോകകപ്പിൽ അവൻ തിളങ്ങും : ഷെയിന്‍ ബോണ്ട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച ഹാര്‍ദ്ദിക്ക് പാണ്ട്യയില്‍ ആകൃഷ്ടനായി മുംബൈ ഇന്ത്യന്‍സ് ബോളിംഗ് കോച്ച് ഷെയിന്‍ ബോണ്ട്. വരുന്ന ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് മുന്‍ ന്യൂസിലന്‍റ് താരം പറയുന്നത്. ഈ ഐപിഎല്ലിനു മുന്നോടിയായി നടന്ന മെഗാ ലേലത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയിരുന്നു.

15 കോടി രൂപക്കാണ് ഹാര്‍ദ്ദിക്ക് പാണ്ട്യയെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ടീമിന്‍റെ ക്യാപ്റ്റനായ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ മികവില്‍, ലീഗ് ഘട്ടത്തില്‍ ഗുജറാത്ത് ഒന്നാമത് എത്തുകയും ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കിയിരുന്നു.

11hardik

കന്നി ഐപിൽ സീസണിൽ തന്നെ ഐപിൽ കിരീടം നേടി ഗുജറാത്ത്‌ ടീം കയ്യടികൾ നേടുമ്പോൾ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യയെ കുറിച്ചാണ് മുംബൈ ഇന്ത്യൻസ് ബൗളിംഗ് കോച്ചിന്റെ വ്യത്യസ്തമായ അഭിപ്രായം. ഹാർദിക്ക് ഒരു കൂൾ ക്യാപ്റ്റൻ എന്നാണ് ഷെയ്ൻ ബോണ്ടിന്‍റെ നിരീക്ഷണം.

Hardik Pandya back bowling

“തീർച്ചയായും ഹാർദിക്ക് പാണ്ട്യ വളരെ മികച്ച ഒരു ലീഡർ ആണ്. അവൻ എത്തിയ ആദ്യ സീസണിലാണ് ഞാനും ഇവിടെ എത്തിയത്. അവനോടാപ്പം ധാരാളം സമയം ചെലവഴിച്ചു. ഇന്ന് അവൻ അതിൽ നിന്നെല്ലാം വളരെ അധികം മുന്നോട്ട് പോയിട്ടുണ്ട്. അവന്റെ ക്യാപ്റ്റൻസി മികവ് നമ്മൾ കണ്ടതാണ്. എന്നെ സംബന്ധിച്ച് മുംബൈ ഇന്ത്യൻസ് ടീമിൽ അവനെ വളരെ അധികം മിസ്സ്‌ ചെയ്യുന്നുണ്ട്. എല്ലാവിധ രീതിയിലും ടീമിനയായി മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന അവന് ഇന്ത്യൻ ടീമിനായി അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. ഇന്ത്യൻ ടീം ലോകകപ്പിൽ അവനെ വളരെ അധികം ആഗ്രഹിക്കുന്നുണ്ട് ” ഷെയ്ൻ ബോണ്ട്‌ അഭിപ്രായപ്പെട്ടു.