ബാംഗ്ലൂർ കഴിഞ്ഞാൽ എന്റെ ഇഷ്ട ടീം അതാണ്‌ :ഞെട്ടിച്ച് ആർ സി ബി താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ നാം അനവധി സ്പിൻ ബൗളർമാരുടെ ഗംഭീര പ്രകടനം കണ്ടിട്ടുണ്ട്. ഏതൊരു ബാറ്റിംഗ് നിരയും ഭയക്കുന്ന സ്പിൻ ജോടികളും മിക്ക ടീമിലുമുണ്ട്. വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെ പ്രധാന സ്പിന്നറും ലീഡിങ് വിക്കറ്റ് വേട്ടക്കാരനുമാണ് യൂസ്വേന്ദ്ര ചാഹൽ. ലെഗ്സ്പിൻ ബൗളിങാൻ ബാംഗ്ലൂർ ഏറെ വിജയങ്ങൾ സമ്മാനിച്ച ചാഹൽ കഴിഞ്ഞ ദിവസം ഒരു ലൈവ് ചാറ്റിൽ പങ്കിട്ട ചില വാക്കുകളാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകം സജീവ ചർച്ചയാക്കുന്നത്.

ബാംഗ്ലൂർ ടീമിൽ എത്തിയിരുന്നില്ലേൽ ആർക്ക് കീഴിൽ കളിക്കാനാണ് ആഗ്രഹം എന്നുള്ള ഒരു ചോദ്യത്തിന് ചാഹൽ പറഞ്ഞ ഉത്തരമാണ് വളരെ തരംഗമായി മാറിയത്.ബാംഗ്ലൂർ ടീമിൽ എത്തുന്നതിന് മുൻപായി ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിലും കളിച്ച ചാഹൽ പക്ഷേ ബാഗ്ലൂർ ടീമിൽ എത്തിയിരുന്നില്ലേൽ ഉറപ്പായും മറ്റൊരു ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ കളിച്ചേനെ എന്നും ചാഹൽ വിശദമാക്കി.

നേരത്തെ രണ്ടായിരത്തി പതിനൊന്നിൽ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് എത്തിയ ചാഹൽ രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവനിൽ പോലും ഇടം നേടിയത്.പക്ഷേ രണ്ടായിരത്തിപതിനാലിൽ ബാംഗ്ലൂർ ടീം ലേലത്തിൽ സ്‌ക്വാഡിൽ എത്തിച്ച ചാഹൽ പിന്നീട് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ ദേശീയ ടീമിലും എത്തിയത്. ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഹോം ഗ്രൗണ്ടായ ചെപ്പൊക്കിലെ സ്പിൻ പിച്ചകളിൽ കളിക്കാൻ വളരെ ആഗ്രഹമുണ്ടെന്ന് മുൻപും ചാഹൽ തുറന്ന് പറഞ്ഞിട്ടുണ്ട്.