ഐപിഎല്ലിൽ ഞാൻ ഇങ്ങനെ വിരമിക്കാൻ ആഗ്രഹിക്കുന്നു :മനസ്സ് തുറന്ന് പൊള്ളാർഡ്

ലോകക്രിക്കറ്റിൽ അനേകം ഇതിഹാസ താരങ്ങളെ സമ്മാനിച്ച ടീമാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം. ഏറെ മഹാനായ വിവിയൻ റിച്ചാർഡ്‌സ് മുതൽ ബ്രയാൻ ലാറ വരെ വിൻഡീസ് ടീമിലെ പ്രധാനപെട്ട താരങ്ങളാണ്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ ടീം ഇപ്പോൾ പഴയ പ്രതാപത്തിലേക്ക് തിരികെ പോകുവാനുള്ള കഠിനമായ പരിശ്രമതിലാണ് എങ്കിലും തുടർച്ചയായി നേരിടുന്ന പരമ്പര തോൽവികൾ എല്ലാ ക്രിക്കറ്റ്‌ ആരാധകർക്കും സമ്മാനിക്കുന്ന നിരാശ വളരെ വലുതാണ്. വിൻഡീസ് ലിമിറ്റഡ് ഓവർ ടീമിന്റെ നായകനാണ് സ്റ്റാർ ഓൾറൗണ്ടർ കിറോൺ പൊള്ളാർഡ് ഐപിഎല്ലിൽ അടക്കം ഗംഭീര പ്രകടനം പുറത്തെടുക്കുന്ന പൊള്ളാർഡ് വരുന്ന ടി :20 ലോകകപ്പിൽ വിൻഡീസ് ടീം ഏറെ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് അഭിപ്രായപെട്ടത്.

എന്നാൽ താരം ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ഭാവിയെ കുറിച്ചും വാചാലനായി. ഐപിഎല്ലിൽ തുടർന്നുള്ള സീസണിലും കളിക്കുവാൻ കഴിയുമെന്ന് പറഞ്ഞ പൊള്ളാർഡ് തന്റെ കരിയറിലെ ബാറ്റിങ് പ്രകടനത്തിൽ ഇതുവരെ സന്തോഷവും പ്രകടിപ്പിച്ചു. ഐപിൽ ക്രിക്കറ്റിൽ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസിന്റെ പ്രധാന സാന്നിധ്യമായ കിറോൺ പൊള്ളാർഡ് ബാറ്റിംഗിലും മുംബൈ ടീമിന്റെ വിശ്വസ്തനാണ്.ഈ സീസൺ ഐപിഎല്ലിൽ മുംബൈ ടീം ആദ്യ മത്സരങ്ങളിൽ ഭേദപെട്ട പ്രകടനം പുറത്തെടുത്തപ്പോൾ ശേഷിക്കുന്ന മത്സരങ്ങളിൽ പൊള്ളാർഡിന്റെ ഫോമിൽ മുംബൈ ടീമും ഉറ്റുനോക്കുന്നുണ്ട്.

“മുംബൈ ഇന്ത്യൻസ് പോലൊരു ടീമിൽ ടീമിൽ കളിക്കുവാൻ കഴിഞ്ഞത് ഏറെ ഭാഗ്യമാണ്. ഐപിഎല്ലിൽ വരുന്ന ചില സീസണിലും പ്രതീക്ഷിക്കുന്ന പോലെ ബാറ്റ്‌ ചെയ്യാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. ഞാൻ ഐപിഎല്ലിൽ കളി നിർത്തുന്ന വരെ മുംബൈ ഇന്ത്യൻസ് ടീമിൽ തന്നെ തുടരാം എന്നാണ് ഉറച്ച വിശ്വാസവും ആഗ്രഹവും “പൊള്ളാർഡ് അഭിപ്രായം വിശദമാക്കി. വരാനിരിക്കുന്ന ഐപിൽ സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കുവാനിരിക്കെ പൊള്ളാർഡിന്റെ വാക്കുകൾ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.