രാഹുല്‍ ഭായിക്കും രോഹിത് ശര്‍മ്മക്കും എന്‍റെ പൂര്‍ണ്ണ പിന്തുണ.

Rohit Sharma and Virat Kohli

വീരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങള്‍ക്ക് അവസാനം. സൗത്താഫ്രിക്കന്‍ പരമ്പരക്ക് മുന്നോടിയായി വീരാട് കോഹ്ലി മാധ്യമങ്ങള്‍ക്ക് അനുവദിച്ച പത്ര സമ്മേളനത്തിലാണ് ഇതിന് അവസാനമായത്. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ അസംതൃപ്തി ഉണ്ടെന്നും, രോഹിത് ശര്‍മ്മക്കെതിരെ ഭിന്നതയുള്ളതിനാല്‍ ഏകദിനത്തിനുണ്ടാകില്ലാ എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ആ വാര്‍ത്തകള്‍ നിഷേധിച്ച വീരാട് കോഹ്ലി, സൗത്താഫ്രിക്കയില്‍ ഏകദിനം കളിക്കാനുണ്ടാകുമെന്ന് അറിയിച്ചു. രോഹിത് ശര്‍മ്മയുമായി പ്രശ്നങ്ങള്‍ ഇല്ലെന്നും ബുദ്ധിമാനായ ക്യാപ്റ്റന്‍ എന്നാണ് വീരാട് കോഹ്ലി, ഇന്ത്യയുടെ പുതിയ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനെ വിശേഷിപ്പിച്ചത്. രോഹിത് ശര്‍മ്മക്കും, ഹെഡ് കോച്‌ രാഹുല്‍ ദ്രാവിഡിനും തന്‍റെ പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

” ടീമിനെ നേരായ ദിശയിലേക്ക് എത്തിക്കുക എന്നതാണ് എന്‍റെ ഉത്തരവാദിത്തം. ഞാന്‍ ക്യാപ്റ്റനാവുന്നതിനു മുന്‍പ് ചെയ്ത കാര്യങ്ങളാണ് ഇനി ചെയ്യേണ്ടത്. മാനസികവസ്ഥയില്‍ മാറ്റമില്ലാ ”

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

”രോഹിത് ശര്‍മ്മ പ്രതിഭാശാലിയും തന്ത്രങ്ങള്‍ മെനയാന്‍ കഴിവുള്ള ക്യാപ്റ്റനുമാണ്. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും നമ്മള്‍ അത് കണ്ടതാണ്. രാഹുല്‍ ഭായിക്കും രോഹിത് ശര്‍മ്മക്കും ഞാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കും ” വീരാട് കോഹ്ലി പറഞ്ഞു.

സൗത്താഫ്രിക്കയില്‍ രോഹിത് ശര്‍മ്മയുടെ പരിചയസമ്പന്നത മിസ്സ് ചെയ്യും എന്ന് വീരാട് കോഹ്ലി അഭിപ്രായപ്പെട്ടു. മുംബൈയിലെ പരിശീലനത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മ ടെസ്റ്റ് സീരിസില്‍ നിന്നും പുറത്തായിരുന്നു. രോഹിത് ശര്‍മ്മ വേഗം സുഖം പ്രാപിക്കട്ടെ എന്നും വീരാട് കോഹ്ലി ആശംസിച്ചു.

Scroll to Top