ഓസ്ട്രേലിയൻ ടീമിനെ നയിക്കാനോ ഞാനോ :ചിന്തിച്ചിട്ടേയില്ല അത് -തുറന്ന് പറഞ്ഞ് സ്റ്റാർ പേസർ

ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീം എല്ലാ കാലവും ക്രിക്കറ്റിലെ ശക്തരാണ്. പണ്ട് കാലം മുതലേ മൂന്ന് ഫോർമാറ്റിലും അസാധ്യ പ്രകടനം കാഴ്ചവെക്കുന്ന ഓസ്ട്രേലിയൻ സംഘത്തെ ഏതൊരു എതിരാളികളും ഭയന്നിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമുഖ താരങ്ങളുടെ വിരമിക്കലിന് ശേഷം നാട്ടിൽ അടക്കം ചില പ്രധാന പരമ്പരകൾ വരെ ടീമിന് നഷ്ടമായി. ഇക്കഴിഞ്ഞ കാലയളവിൽ ഐസിസി ടൂർണമെന്റുകളിൽ നിരാശ പൂർണ്ണമായി പ്രകടനം കാഴ്ചവെക്കുന്ന ടീമിനെ ഏറെ വലച്ച സംഭവമാണ് പന്ത് ചുരണ്ടൽ വിവാദം.

ദഷിണാഫ്രിക്കക്ക് എതിരായാ കേപ്ടൗൺ ടെസ്റ്റിലെ പന്ത് ചുരണ്ടൽ സംഭവത്തിന്‌ ശേഷം ക്യാപ്റ്റൻസി വിലക്ക് ലഭിച്ച സ്റ്റീവ് സ്മിത്ത് വൈകാതെ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ നായക സ്ഥാനത്തേക്ക് തിരികെവരുമെന്ന വാർത്തകൾക്കിടയിൽ ക്യാപ്റ്റനാകുവാൻ തനിക്ക് താത്പര്യം ഇല്ലെന്ന് വിശദമാക്കി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. നായക സ്ഥാനം താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലായെന്നും പാറ്റ് കമ്മിൻസ് വിശദമാക്കുന്നു.

“ക്യാപ്റ്റൻസി റോളിനെ കുറിച്ച് ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല. എന്റെ അഭിപ്രായം ടീമിൽ ഇടം ലഭിക്കുന്നത് തന്നെ വലിയ ഒരു കാര്യമാണ്.പക്ഷേ ടീമിനായി ക്യാപ്റ്റനാവണം എന്നൊരു സാഹചര്യം വന്നാൽ ഉറപ്പായും അത് ഭംഗിയായി നിരവഹിക്കും . ഇപ്പോൾ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഓസ്ട്രേലിയൻ ടീമിന്റെ മികച്ച നായകനായി ആരോൺ ഫിഞ്ച് ഉണ്ട്. ടെസ്റ്റ് ടീമിനെ നയിക്കാൻ ടിം പെയിനും ഉണ്ടല്ലോ. ഇപ്പോൾ മറ്റൊരു നായകൻ ആരുടേയും ചിന്തയിലില്ല “കമ്മിൻസ് അഭിപ്രായം വ്യക്തമാക്കി.

അതേസമയം ടെസ്റ്റ് ടീം നായകൻ ടിം പെയിൻ വൈകാതെ ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വർഷത്തെ ആഷസ്‌ നേടി വിരമിക്കാൻ ആലോചനകൾ ശക്തമാക്കുകയാണ് ടിം പെയിൻ. സ്മിത്തിന് ക്യാപ്റ്റൻസി റോൾ ഏറ്റെടുക്കുവാൻ വിലക്കുകൾ ഒന്നും തന്നെ ഇനിയില്ല എന്നും ചില ക്രിക്കറ്റ്‌ ഓസ്ട്രേലിയ അധികൃതർ വിശദമാക്കി.