ഒരൊറ്റ കളിക്ക് ശേഷം നാല് കിലോ കുറഞ്ഞു :ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗുപ്റ്റിൽ

IMG 20211027 104909 scaled

ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ആവേശം വളരെ ഏറെ ആകാംക്ഷപൂർവ്വം തന്നെ പുരോഗമിക്കുകയാണ്.ആരാകും ടി :20 ലോകകപ്പിൽ ഇത്തവണ കിരീടം നേടുക എന്നുള്ള ചർച്ചകൾ സജീവമായിരിക്കെ എല്ലാ അർഥത്തിലും പ്രവചനാതീതമാണ് സൂപ്പർ 12 റൗണ്ട് മത്സരങ്ങൾ. രണ്ട് ഗ്രൂപ്പിൽ നിന്നും ടീമുകൾ സെമി ഫൈനൽ യോഗ്യതക്കായി ശക്തമായത പോരാട്ടം കടുപ്പിക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ കിവീസ്, ഇന്ത്യ, അഫ്‌ഘാനിസ്ഥാൻ ടീമുകളുടെ പ്രകടനത്തിലേക്കുമാണ്. പാക് ടീം മാത്രമാണ് ഇപ്പോൾ ഗ്രൂപ്പിൽ നിന്നും സെമി ഫൈനൽ ഉറപ്പിക്കുന്നത്. പാക് ടീമിനോട് വമ്പൻ തോൽവി വഴങ്ങിയ കിവീസ് ടീം ഇന്ത്യയെ വീഴ്ത്തി വിജയ വഴിയിൽ തിരികെ എത്തിയപ്പോൾ ആദ്യം അൽപ്പം സമ്മർദ്ദത്തിലായെങ്കിലും ശേഷം സ്കോട്ലാൻഡ് ടീമിനെ വീഴ്ത്താനും കെയ്ൻ വില്യംസണും ടീമിനും കഴിഞ്ഞു.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് നിന്നും കയ്യടികൾ നേടുന്നത് കിവീസ് സ്റ്റാർ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലാണ്. തന്റെ പരിക്കിനെ അവഗണിച്ചും ബാറ്റിങ് തുടർന്ന താരം സ്കോട്ലാൻഡിന് എതിരെ 56 ബോളിൽ 6 ഫോറും ഏഴ് സിക്സും അടക്കം 93 റൺസ് നേടി. ഓപ്പണറായി പത്തൊൻപതാം ഓവർ വരെ ബാറ്റ് വീശിയ ഗുപ്റ്റിൽ വളരെ അധികം അസ്വസ്ഥതകൾ മത്സരത്തിൽ ബാറ്റ് വീശവേ പ്രകടിപ്പിച്ചിരുന്നു. താരം കനത്ത ചൂടിൽ വിഷമിക്കുന്നത് നമുക്ക് കാണുവാൻ സാധിച്ചു. കൂടാതെ താരം എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തുകയാണിപ്പോൾ. സ്കോട്ലാൻഡ് എതിരായ മത്സരം ബാറ്റ് ചെയ്ത ശേഷം തനിക്ക് നാല് കിലോ ഭാരം കുറഞ്ഞെന്ന് തുറന്ന് പറയുകയാണ് താരം.

See also  അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ

“എന്റെ ക്രിക്കറ്റ്‌ കരിയറിൽ ഇങ്ങനെ ഒരു അവസ്ഥ ഞാൻ നേരിട്ടിട്ടില്ല. ദുബായിലെ ചൂട് എല്ലാം വിധത്തിലും എന്നെ തളർത്തി. ഞാൻ മുൻപും പല ചൂടുള്ള സാഹചര്യം നേരിട്ടുണ്ട്. ചൂടുള്ള ഗ്രൗണ്ടുകളിൽ ഞാൻ പലതവണ കളിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം ഒരു അവസ്ഥ മുൻപ് വന്നിട്ടില്ല. എന്നെ ഒരുവേള എല്ലാവരും പാചകം ചെയ്യുന്നത് പോലെയാണ് എനിക്ക് തോന്നിയത്.ടി :20 ക്രിക്കറ്റിൽ ബൗണ്ടറികൾ നെടുമ്പോൾ ഓടുമ്പോൾ എല്ലാം തളരാറുണ്ട്. ഈ ഒരു സാഹചര്യം പ്രതീക്ഷിച്ചില്ല.ഒരു മത്സരം കഴിഞ്ഞപ്പോൾ എന്റെ നാല് കിലോയാണ് നഷ്ടമായത് “ഗുപ്റ്റിൽ വെളിപ്പെടുത്തി

Scroll to Top