ടീം തോറ്റാൽ എല്ലാ വിമർശനവും എനിക്കായിരുന്നു :തുറന്നുപറഞ്ഞ് രവി ശാസ്ത്രി

ക്രിക്കറ്റ്‌ ലോകത്തെ മികച്ച ഒരു കോച്ച് എന്നുള്ള വിശേഷണം ഇന്ത്യൻ ടീം മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക്‌ കൂടി അർഹതപെട്ടതാണ്. മൂന്ന് ഫോർമാറ്റിലും ലോകത്തെ ഏറ്റവും ശക്തമായ ഇന്ത്യൻ ടീം ടി :20 ലോകകപ്പിലെ സെമിയിൽ പോലും ഇടം നേടാതെ ഇത്തവണ ഏറെ സർപ്രൈസായി പുറത്തായി എങ്കിലും മികച്ച നേട്ടങ്ങൾ സ്വന്തമാക്കി വളരെ അഭിമാനപൂർവ്വമാണ് ശാസ്ത്രി കോച്ച് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. 2017-2021കാലയളവിൽ ഇന്ത്യൻ ടീമിനെ മികച്ച പദ്ധതികളോടെ പരിശീലിപ്പിച്ച രവി ശാസ്ത്രി തന്റെ പഴയ റോളായ ക്രിക്കറ്റ്‌ കമന്ററി മേഖലയിലേക്ക് വീണ്ടും മടങ്ങി പോകുമോ എന്നുള്ള ചോദ്യം വളരെ സജീവമാണ്‌. എന്നാൽ ഇപ്പോൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് മുൻ ഇന്ത്യൻ താരം.

മികച്ച ഒരു ടീമായി ലോകത്തെ ഏതൊരു ടീമിനെയും തോൽപ്പിക്കാൻ കഴിവുള്ള എത് മണ്ണിലും ജയിക്കാൻ കഴിവുള്ള ഒരു ടീമായി ഇന്ത്യയെ കൊണ്ടുവരുവാനായി കഴിഞ്ഞതിൽ സന്തോഷംകൂടി തുറന്ന് പറഞ്ഞ അദ്ദേഹം പലപ്പോഴും ഇന്ത്യൻ ടീം തോറ്റലോ പരമ്പരകൾ നഷ്ടമായാലോ എല്ലാ വിമർശനവും തനിക്ക് നേരെ മാത്രം വരുവായിരുന്നു എന്നും വിശദമാക്കി. തന്നെ പലപ്പോഴും കളിയാക്കുന്നവരോട് തനിക്ക് ഒന്നും പറയുവാനില്ല എന്നും പറഞ്ഞ ശാസ്ത്രി തന്നെ വിലയിരുത്തിയ ആളുകളെ താൻ ഇനി വിലയിരുത്തും എന്നും വ്യക്തമാക്കി.

“ഇന്ത്യയിൽ ക്രിക്കറ്റിനെ വളരെ അധികം വൈകാരികമായി കാണുന്നവർ ഏറെ ഉണ്ട്. അവർക്കെല്ലാം എല്ലാ മത്സരവും ടീം ജയിക്കണമെന്നാണ് ആഗ്രഹം. പക്ഷേ പല തോൽവികളിലും ടീമിന്റെ തോൽവി അത് എനിക്ക് എതിരെ വിമർശനങ്ങൾ ഉന്നയിക്കാനുള്ള അവസരമായി മാറും. ടീമിന്റെ തോൽവികളിൽ എല്ലാം തന്നെ എനിക്ക് നേരിടേണ്ടി വരുന്നത് രൂക്ഷമായ പ്രതികരണമാണെന്നും എനിക്ക് അറിയാം എന്നെ കളിയാക്കുന്ന ട്രോളുകൾ ഒന്നും എനിക്ക്‌ പ്രശ്നമല്ല “രവി ശാസ്ത്രി വെളിപ്പെടുത്തി.