ബുംറയുടെ ഈ മുഖം എനിക്ക് ഇഷ്ടമല്ല : തുറന്ന് പറഞ്ഞ് സഞ്ജയ്‌ മഞ്ജരേക്കർ

Marco Jansen

ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം അത്യന്തം ആവേശപൂർവ്വം ക്ലൈമാക്സസിലേക്ക് നീങ്ങുകയാണ്. രണ്ട് ദിനങ്ങൾ ടെസ്റ്റിൽ ശേഷിക്കേ രണ്ട് ടീമുകളും ജയപ്രതീക്ഷയിലാണ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ 2 വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 118 റൺസ്‌ എന്ന സ്കോറിലുള്ള സൗത്താഫ്രിക്കൻ ടീമിന് ജയിക്കാൻ 112 റൺസ്‌ കൂടി വേണ്ടപ്പോൾ 8 വിക്കറ്റുകളാണ് ജയിക്കാൻ ഇന്ത്യൻ ടീമിന് ആവശ്യം.അതേസമയം നാലാം ദിനം മഴ വില്ലനായി എത്തിയത് ക്രിക്കറ്റ്‌ ആരാധകർക്ക്‌ നിരാശയാണ് സമ്മാനിച്ചത്.

മൂന്നാം ദിനം 256 റൺസ്‌ സ്കോറിൽ ഇന്ത്യൻ രണ്ടാം ഇന്നിങ്സ് സ്കോർ അവസാനിച്ചപ്പോൾ മറുപടി ബാറ്റിങ് ആരംഭിച്ച സൗത്താഫ്രിക്കക്ക്‌ ലഭിച്ചത് മികച്ച തുടക്കം. ക്യാപ്റ്റൻ ഡീൻ എൽഗറുടെ ബാറ്റിങ് ഫോമിലാണ് അവർ പ്രതീക്ഷകൾ എല്ലാം. എന്നാൽ മൂന്നാം ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം ഞെട്ടലായി മാറിയത് ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയും സൗത്താഫ്രിക്കൻ താരം മാർക്കോ ജാൻസണും തമ്മിൽ നടന്ന വാക് തർക്കമാണ്‌. ഇന്ത്യൻ ഇന്നിങ്സിന്റെ അമ്പത്തിമൂന്നാം ഓവറിലാണ്‌ ഈ ഒരു സംഭവം അരങ്ങേറിയത്.

പത്താമൻ ജസ്‌പ്രീത് ബുംറക്ക്‌ എതിരെ തുടർച്ചയായി അതിവേഗബൗൺസറുകൾ എറിഞ്ഞ ജാൻസനെ ഷോട്ട് കളിക്കാൻ ബുംറ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ വിക്കറ്റ് ലഭിക്കാത്തത്തിൽ നിരാശനായ താരം പ്രകോപിതനായി ബുംറയോട് ദേഷ്യത്തിൽ സംസാരിക്കുകയായിരുന്നു. വൈകാതെ പേസർക്ക്‌ മറുപടിയുമായി ബുംറ എത്തിയതോടെ രംഗം കൂടുതൽ വഷളായി. ഓൺ ഫീൽഡ് അമ്പയർമാർ അടക്കം ഇടപെട്ടാണ് പ്രശ്നം പിന്നീട് പരിഹരിച്ചത്. സംഭവത്തിൽ ബുംറയെ അനുകൂലിച്ചും വിമർശിച്ചും ചില മുൻ താരങ്ങൾ അടക്കം രംഗത്ത് എത്തി കഴിഞ്ഞു. പക്ഷേ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായവുമായി ഇപ്പോൾ എത്തുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ. ഒരിക്കലും താൻ ഇങ്ങനെ ഒരു ബുംറയെ കണ്ടിട്ടില്ലെന്ന് പറയുകയാണ് അദ്ദേഹം.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

“ഞാനടക്കം പലരും ഇത്തരത്തിൽ ബുംറയെ കാണാൻ ആഗ്രഹിക്കില്ല. ബുംറയെ സംബന്ധിച്ചിടത്തോളം ഈ ദേഷ്യം വരുന്ന മുഖം അത്രത്തോളം നല്ലതല്ല. കൗതുകകരമാണ് ഈ സംഭവം. ഇംഗ്ലണ്ടിലും സമാനമായി സംഭവിച്ചു.രംഗം വളരെ അധികം ചൂടേറിയതാണെന്ന് അറിയാം. എന്നാൽ നമ്മൾ എല്ലാം ഏറെ ച്ചിരിക്കുന്ന ബുംറയെ കാണാനാണ് ആഗ്രഹിക്കുന്നത്. ഈ ബുംറയെ എനിക്ക് ഇഷ്ടമല്ല.” മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം വിശദമാക്കി.

Scroll to Top