ഞാനടക്കം ബൗൾ ചെയ്യാൻ ഭയന്നു :ഇന്ത്യൻ ഇതിഹാസത്തെ കുറിച്ച് പറഞ്ഞ് മുൻ താരം

ഇന്ത്യ : സൗത്താഫ്രിക്ക പോരാട്ടങ്ങൾ എക്കാലവും വളരെ ആവേശമാണ്‌ സൃഷ്ടിക്കാറുള്ളത്. നിലവിൽ ഇന്ത്യൻ ടീമും സൗത്താഫ്രിക്കയും ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ ആരാകും ജയിക്കുകയെന്നത് ഒരുവേള പ്രവചിക്കുക അസാധ്യമാണ്‌. ഇപ്പോഴിതാ മുൻപ് നടന്ന ഒരു ടെസ്റ്റ്‌ പരമ്പരയെ കുറിച്ച് മനസ്സ് തുറക്കുകയാണ് മുൻ സൗത്താഫ്രിക്കൻ പേസർ മോണി മോർക്കൽ.

ഒരു കാലയളവിൽ ലോക ക്രിക്കറ്റിൽ ഏതൊരു ബാറ്റ്‌സ്മാനും ഭയന്നിരുന്ന പേസർ കൂടിയായ മോർക്കൽ തങ്ങൾ സൗത്താഫ്രിക്കൻ പേസർമാർ എല്ലാം വളരെ അധികം ഭയന്നിരുന്ന ഇന്ത്യൻ ബാറ്റ്‌സ്മാൻ ആരെന്ന് പറഞ്ഞത്. ഇന്നും ക്രിക്കറ്റ്‌ ദൈവമെന്ന് അറിയപ്പെടുന്ന സച്ചിൻ എതിരെ 2006ലെ ടെസ്റ്റ്‌ പരമ്പരയിൽ പന്തെറിയാനായി ടീം ക്യാപ്റ്റൻ പറഞ്ഞപ്പോൾ താൻ ഭയന്നു എന്നാണ് മുൻ താരം വെളിപ്പെടുത്തുന്നത്.

2006ലെ ഇന്ത്യ :സൗത്താഫ്രിക്ക ടെസ്റ്റ്‌ പരമ്പരയിൽ തന്റെ അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റ്‌ അരങ്ങേറ്റം നടത്തിയ മോണി മോർക്കൽ സച്ചിനെതിരെ ബൗളിംഗ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ തന്റെ കൈ പോലും തരിച്ചു പോയതായി തുറന്ന് പറയുകയാണ് ഇപ്പോൾ.”2006ലാണ് ഞാൻ എന്റെ ഈ ടെസ്റ്റ്‌ അരങ്ങേറ്റം നടത്തിയത്. എന്നാൽ ആദ്യത്തെ ഓവർ തന്നെ സച്ചിൻ എതിരെ ബൗൾ ചെയ്യാൻ എന്നെ ക്ഷണിച്ചു. ഒരുവേള പൊള്ളോക്ക്‌ ബൗൾ ചെയ്യാനായി എന്നെ വിളിച്ചപ്പോൾ ഞാൻ ഞെട്ടിയെന്നതാണ് സത്യം. ഞാൻ ഇന്നും ആ അനുഭവം ഓർക്കുന്നുണ്ട് ” മോണി മോർക്കൽ വെളിപ്പെടുത്തി.

അതേസമയം സച്ചിൻ തന്റെ ടെസ്റ്റ്‌ ക്രിക്കറ്റിലെ അൻപതാം സെഞ്ച്വറി നേടിയത് 2010ലെ സൗത്താഫ്രിക്കൻ പര്യടനത്തിനിടയിലാണ്. ആ ഒരു ടെസ്റ്റ്‌ മത്സരത്തിലും സച്ചിനെതിരെ ബൗൾ ചെയ്യാൻ ഭാഗ്യം ലഭിച്ചെന്ന് പറഞ്ഞ മോർക്കൽ അനുഭവം വിശദമാക്കി.”അന്ന് മഴയുള്ള ദിവസങ്ങളിലാണ് ടെസ്റ്റ്‌ മത്സരം നടന്നത്. ഞങ്ങൾ പ്ലാൻ പ്രകാരം തന്നെ ബൗൾ ചെയ്തു. എന്നിരുന്നാലും അദ്ദേഹം ഞങ്ങൾക്ക് വ്യക്തമായ മറുപടികൾ ബാറ്റ് കൊണ്ട് നൽകി. സച്ചിൻ എതിരെ ബൗൾ ചെയ്തത് ഒരിക്കലും മറക്കാനായി കഴിയാത്ത അനുഭവമാണ്‌ “മോർക്കൽ വെളിപ്പെടുത്തി