മാന്‍ ഓഫ് ദ മാച്ച് സര്‍പ്രൈസ് താരത്തിന്. അവനായിരുന്നു ലഭിക്കേണ്ടത് എന്ന് ഇന്ത്യന്‍ താരം

സൗത്താഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 16 റണ്‍സിനു വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കക്ക് നിശ്ചിത 20 ഓവറില്‍ 221 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

മത്സരത്തില്‍ ബാറ്റുകൊണ്ട് നിരവധി താരങ്ങള്‍ തിളങ്ങിയതിനാല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം കൊടുക്കേണ്ട താരത്തെ കണ്ടുപിടിക്കുക ദുഷ്കരമായിരുന്നു. ഒടുവില്‍ മത്സരത്തില്‍ 28 പന്തില്‍ 5 ഫോറും 4 സിക്സുമായി 57 റണ്‍സ് നേടിയ കെല്‍ രാഹുലിനെയാണ് ഒടുവില്‍ കളിയിലെ താരമായി തിരഞ്ഞെടുത്തത്.

എന്നാല്‍ മാന്‍ ഓഫ് ദ മാച്ച് ലഭിച്ചതില്‍ അശ്ചര്യപ്പെട്ട കെല്‍ രാഹുല്‍, അത് സൂര്യകുമാര്‍ യാദവിനു ലഭിക്കേണ്ടതാണെന്നു പറഞ്ഞു. ” എനിക്ക് മാന്‍ ഓഫ് ദ മാച്ച് ലഭിച്ചതില്‍ ഞാന്‍ സര്‍പ്രൈസാണ് സൂര്യക്കായിരുന്നു അത് ലഭിക്കേണ്ടത്. അവനാണ് കളി മാറ്റിയത്. മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്ന എനിക്ക് അത് എത്രത്തോളം ബുദ്ധുമാട്ടാണെന്ന് അറിയാം. DK ക്ക് അധികം ബോളുകള്‍ ലഭിക്കാറില്ല. അവന്‍ അതിശയകരമായിരുന്നു. അതുപോലെ സൂര്യയും വിരാടും ” മത്സര ശേഷം കെല്‍ രാഹുല്‍ പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളില്‍ വിത്യസ്തമായ രണ്ട് പ്രകടനങ്ങള്‍ കളിച്ചത് സംതൃപ്തി നല്‍കുന്നു എന്ന് രാഹുല്‍ പറഞ്ഞു. ഒരു ഓപ്പണര്‍ എന്ന നിലയില്‍ എന്താണ് ആ ദിവസം വേണ്ടതെന്ന് മനസ്സിലാക്കുകയും ഏറ്റവും മികച്ച നല്‍കുക എന്നതാണ് പ്രാധാന്യം എന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.