ധോണി കളി ഫിനിഷിങ് ചെയ്യാൻ എത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു :തുറന്ന് പറഞ്ഞ് പോണ്ടിങ്

PicsArt 10 11 05.50.05 scaled

അത്യന്തം ആവേശകരമായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെതിരെ നാല് വിക്കറ്റ് ജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഫൈനലിലേക്കുള്ള മാസ്സ് എൻട്രി. ഇന്നലെ നടന്ന ഒന്നാമത്തെ ക്വാളിഫയർ പോരാട്ടത്തിൽ അവസാന ഓവറിലാണ് ധോണിയും സംഘവും വളരെ ശക്തരായ ഡൽഹി ക്യാപിറ്റൽസ് ടീമിനെ തോൽപ്പിച്ചത്. അവസാനത്തെ ഓവറുകളിൽ നായകൻ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ചെന്നൈസൂപ്പർ കിങ്സിന് നിർണായക മത്സരത്തിൽ തുണയായി മാറിയത്. കൂടാതെ ഡൽഹി ടീമിന്റെ ചില മോശം ബൗളിംഗ് പ്രകടനവും റിഷാബ് പന്തിന്റെ മോശം ക്യാപ്റ്റൻസിയും ചെന്നൈ സൂപ്പർ കിങ്‌സ് ടീം അനായാസമാക്കി. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് കരുത്തായി മാറിയത് 70 റൺസ് നേടിയ ഗെയ്ക്ഗ്വാദ്,63 റൺസ് അടിച്ച റോബിൻ ഉത്തപ്പ എന്നിവരുടെ ബാറ്റിങ് മികവാണ് എങ്കിലും 6 ബോളിൽ 18 റൺസുമായി നായക അവസാന ഓവറുകളിൽ മികച്ച് നിന്നത് ചെന്നൈക്ക് സഹായകമായി. ചെന്നൈ ടീമിന്റെ ഐപിഎല്ലിലെ തന്നെ ഒൻപതാം ഫൈനലാണ്.

അതേസമയം മോശം ബാറ്റിങ് ഫോമിൽ തുടരുകയായിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ധോണി ഡൽഹിക്ക് എതിരായ മത്സരത്തിൽ നിർണായക ഓവറിൽ ബാറ്റ് ചെയ്യാൻ എത്തിയത് പല ക്രിക്കറ്റ്‌ പ്രേമികളെയും ഞെട്ടിച്ചിരുന്നു. നിലവിൽ മികച്ച ഫോമിലുള്ള ജഡേജയെ സാക്ഷിയാക്കി ക്രീസിലേക്ക് എത്തിയ ധോണി ആറ് ബോളിൽ 3 ഫോറും ഒരു സിക്സും അടക്കം 18 റൺസ് അടിച്ചാണ് ചെന്നൈയെ ജയിപ്പിച്ചത്.എന്നാലിപ്പോൾ ധോണിയെ വാനോളം പുകഴ്ത്തി ഇപ്പോൾ രംഗത്ത് എത്തുകയാണ് ഡൽഹി ടീം ഹെഡ് കോച്ച് റിക്കി പോണ്ടിങ്.ക്രിക്കറ്റ്‌ ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ ബാറ്റ്‌സ്മാനാണ് ധോണിയെന്ന് പറഞ്ഞ റിക്കി പോണ്ടിങ് ജഡേജക്ക് മുൻപായി ധോണി ബാറ്റ് ചെയ്യാൻ എത്തും എന്നത് തനിക്ക് ഉറപ്പായിരുന്നു എന്നും തുറന്ന് പറഞ്ഞു.”മികച്ച ഫോമിലുള്ള ജഡേജക്ക് മുൻപായി ധോണി ബാറ്റ് ചെയ്യാനായി എത്തും എന്നത് എനിക്ക് ഉറപ്പായിരുന്നു. ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഫിനിഷിങ് ബാറ്റ്‌സ്മാനാണ് ധോണി “മുൻ ഓസീസ് താരം വാചാലനായി

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

“ധോണി എക്കാലവും ഇതിഹാസമായ ഒരു താരമാണ്. ഞങ്ങൾ എല്ലാവരും ആരാകും അടുത്തതായി ബാറ്റിങ്ങിനായി എത്തുകയെന്നത് ചർച്ചയാക്കിയിരുന്നു. എനിക്ക് ഉറപ്പായിരുന്നു. ധോണിയാകും അടുത്തത്തായി ബാറ്റ് ചെയ്യുവാനായി എത്തുകയെന്നതും കളി ഫിനിഷിങ് ചെയ്യാൻ ശ്രമിക്കുക എന്നതും. അവസാന ഓവറുകളിൽ ഉദ്ദേശിച്ച പോലെ പദ്ധതി ഒന്നുംതന്നെ നടപ്പിലാക്കുവാൻ ഡൽഹി പേസർമാർക്ക് സാധിച്ചില്ല. ധോണിയെ പോലൊരു താരം അവസരങ്ങൾ എല്ലാം ഉപയോഗിച്ച് എതിരാളികളെ വളരെ ഏറെ സമ്മർദ്ദത്തിലാക്കും “റിക്കി പോണ്ടിങ് വിശദമാക്കി

Scroll to Top