എന്നെ സഹായിച്ചത് അവർ :കാത്തിരിപ്പ് വിശദമാക്കി വെങ്കടേഷ് അയ്യർ

ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ലോകത്ത് വളരെ ചർച്ചയായി മാറുകയാണ് ആൾറൗണ്ടർ വെങ്കടേഷ് അയ്യർ.ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരത്തെ കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ടീം ലേലത്തിന് മുൻപായി സ്‌ക്വാഡിൽ നിലനിർത്തിയത്. താരത്തിന് 8 കോടി രൂപ പ്രതിഫലം നൽകാനും ടീം തീരുമാനിച്ചു.നേരത്തെ 2021ലെ ഐപിൽ സീസണിൽ വെറും 20 ലക്ഷം രൂപക്ക് കൊൽക്കത്ത ടീമിലേക്ക് എത്തിയ വെങ്കടേഷ് അയ്യർ തന്റെ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടുമുള്ള അസാധ്യ മികവിനാൽ 40 ഇരട്ടി പ്രതിഫലവുമായി കൊൽക്കത്ത സ്‌ക്വാഡിലേക്ക് വീണ്ടും എത്തുകയാണ്. വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ താരം ഹാർദിക്ക്‌ പാണ്ട്യക്ക്‌ പകരക്കാരനായി മാറുമെന്നാണ് എല്ലാ ആരാധകരും വിശ്വസിക്കുന്നത്.

എന്നാൽ തന്റെ കരിയറിൽ ഇങ്ങനെ ഒരു മാറ്റം വരാനുള്ള പ്രധാന കാരണമെന്തെന്ന് പറയുകയാണ് ഇപ്പോൾ വെങ്കടേഷ് അയ്യർ.ഒരിക്കൽ കൂടി കൊൽക്കത്ത ടീമിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ താരം എല്ലാ സീസണിലും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.

“കൊൽക്കത്ത കുപ്പായം വീണ്ടും അണിയാനായി കഴിയുന്നത് സന്തോഷകരമായ കാര്യമാണ്.ഒരു കൂട്ടം മികച്ച ആളുകൾ ചേരുന്ന കൊൽക്കത്ത സ്‌ക്വാഡ് വളരെ സന്തോഷമാണ് എനിക്ക് നൽകുന്നത്. കൂടാതെ കൊൽക്കത്ത ടീം മാനേജ്മെന്റ് മികച്ച സപ്പോർട്ട് എനിക്ക് നൽകിയിട്ടുണ്ട്.”താരം വാചാലനായി

അതേസമയം കൊൽക്കത്ത ടീമിന്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡനിൽ കളിക്കുന്നതിനെ കുറിച്ചും വാചാലനായ വെങ്കടേഷ് അയ്യർ കാണികൾക്ക്‌ എല്ലാം അടുത്ത സീസൺ ഐപിൽ മത്സരങ്ങൾ കാണുവാൻ സാധിക്കുമെന്ന പ്രതീക്ഷകൾ കൂടി പങ്കുവെച്ചു.

“കൊൽക്കത്ത ടീമിൽ കളിക്കാനായി കഴിയുന്നതിനും ഒപ്പം ഏറ്റവും അഭിമാനകരമായ കാര്യമാണ് ഈഡൻ ഗാർഡനിൽ കാണികളെ എല്ലാം സാക്ഷിയാക്കി മികച്ച രീതിയിൽ തന്നെ കളിക്കാനായി സാധിക്കുന്നത് ” ആൾറൗണ്ടർ വ്യക്തമാക്കി. ഐപിൽ പതിനാലാം സീസണിൽ 9 കളികളിൽ നിന്നും വെങ്കടേഷ് അയ്യർ 320 റൺസ്‌ അടിച്ചെടുത്തു