ഞാൻ പോലും ഞെട്ടി പോയി :ബാറ്റിങ് രഹസ്യം വെളിപ്പെടുത്തി രാഹുൽ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനങ്ങളാൽ സൂപ്പർ സ്റ്റാറായി മാറുകയാണ് ലോകേഷ് രാഹുൽ. ഒരിക്കൽ കൂടി വിദേശ പിച്ചിൽ തന്റെ ക്ലാസ്സ്‌ ബാറ്റിങ് മികവ് എന്തെന്ന് തെളിയിച്ച ലോകേഷ് രാഹുൽ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏഴാം സെഞ്ച്വറിയാണ് സെഞ്ചൂറിയനിൽ ഒന്നാം ദിനം നേടിയത്. ശക്തരായ സൗത്താഫ്രിക്കൻ ബൗളിംഗ് നിരയെ അനായാസം നേരിട്ട രാഹുൽ ഒന്നാം ദിനം സെഞ്ച്വറിക്ക്‌ ഒപ്പം അനേകം റെക്കോർഡുകൾക്കും അവകാശിയായി മാറി.സൗത്താഫ്രിക്കയിൽ ടെസ്റ്റ്‌ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഓപ്പണിങ് ബാറ്റ്‌സ്മാനായി മാറിയ രാഹുൽ 122 റൺസാണ് ഒന്നാം ദിനം നേടിയത്.

തന്റെ മികച്ച ബാറ്റിങ് ഫോമിന്റെ പ്രധാന കാരണം എന്തെന്ന് ഇപ്പോൾ തുറന്ന് പറയുകയാണ് രാഹുൽ. ഒരു കാര്യം താൻ ബാറ്റിങ്ങിൽ ഇപ്പോൾ ഏറെ സ്ഥിരമായി കൊണ്ടുപോകുന്ന കാര്യം ഒരുവേള തന്നെ പോലും ഞെട്ടിച്ചുവെന്ന് പറയുകയാണ് രാഹുൽ.”ഈ സെഞ്ച്വറി വളരെ സ്പെഷ്യൽ തന്നെയാണ്. ഓരോ സെഞ്ച്വറിയും നിങ്ങൾക്ക് നൽകുന്നത് വ്യത്യസ്ത അനുഭവം തന്നെയാണ്. ഒപ്പം ഓരോ ടെസ്റ്റ്‌ സെഞ്ച്വറിക്കായിട്ടും നിങ്ങൾ വളരെ അധികം എഫോർട്ട് നൽകേണ്ടി വന്നേക്കാം. ആറോ ഏഴോ മണിക്കൂർ വരെ ബാറ്റ് ചെയ്യേണ്ടി വന്നേക്കാം.എന്നും ഇത് പോലെയുള്ള ഇന്നിംഗ്സുകൾ ഒരു കളിക്കാരെന്ന നിലയിൽ എനിക്ക് വളരെ അധികം സന്തോഷം നൽകാറുണ്ട്. ഒപ്പം ടീമും എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം ഇന്നിങ്സുകൾ തന്നെയാണ്” രാഹുൽ വാചാലനായി.

“അതത് നിമിഷത്തിൽ മാത്രമാണ് ഞാൻ വളരെ ഏറെ ശ്രദ്ധ നൽകിയത്.ബാറ്റിങ് ചെയ്യുമ്പോൾ അതിനാൽ തന്നെ എനിക്ക് വമ്പൻ ഷോട്ടുകൾ കളിക്കാനുള്ള ഏറെ പ്രലോഭനം തോന്നിയിരുന്നു. എന്നാൽ ഇത്തരം നിമിഷങ്ങൾ മറികടക്കാനായി എനിക്ക് സാധിച്ചു.ഒരുവേള എന്റെ ഈ ശാന്തത എന്നെ പോലും വളരെ ഏറെ ഞെട്ടിച്ചു. ടീമിനായി എപ്പോഴും ഞാൻ എൻജോയ് ചെയ്താണ് കളിക്കാറുള്ളത് ” രാഹുൽ പറഞ്ഞു.