പൂജാരക്ക്‌ ഇതെന്ത് സംഭവിച്ചു :താരത്തിന്റെ മോശം ഫോമിൽ ട്രോളുമായി ആരാധകർ

IMG 20210813 103004 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ആരംഭിച്ചത് മുതൽ വിമർശനങ്ങളുടെ മുൻപിലാണ് ഇന്ത്യയുടെ വിശ്വസത് ടെസ്റ്റ് ബാറ്റ്‌സ്മാൻ ചേതേശ്വർ പൂജാര. ഇന്ത്യൻ ടീമിനായി മനോഹര ഇന്നിങ്സുകൾ മൂന്നാം നമ്പർ പൊസിഷനിൽ കാഴ്ചവെച്ചിട്ടുള്ള താരം പക്ഷേ നിലവിൽ മോശം ബാറ്റിംഗിന്റെ പേരിലാണ് വിമർശനങ്ങൾക്ക്‌ എല്ലാം വിധേയനായി മാറുന്നത്. ഇന്ത്യൻ ടീം ബാറ്റിങ് ലൈനപ്പിനെ പലപ്പോഴും താങ്ങി നിർത്താറുള്ള പൂജാര പക്ഷേ ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിലെ പ്രധാന പ്രശ്നമായി മാറുകയാണ് കഴിഞ്ഞ കുറച്ച് അധികം ടെസ്റ്റ് മത്സരങ്ങളിലായി. ആദ്യ ടെസ്റ്റിൽ നിരാശ സമ്മാനിച്ച പൂജാര രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിലും ഒരേ തെറ്റ് ആവർത്തിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.

ലോർഡ്‌സ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ വെറും ഒൻപത് റൺസിൽ തന്റെ വിക്കറ്റ് നഷ്ടമാക്കിയ പൂജാര പതിവ് പോലെ അൻഡേഴ്സന്റെ പന്തിലാണ് വിക്കറ്റ് നഷ്ടമാക്കിയത്. ഓഫ്‌ സ്റ്റമ്പിന് വളരെ ദൂരം സ്വിങ്ങ് ചെയ്ത് പോയ് പന്തിൽ ബാറ്റ് എത്തിച്ചാണ് പൂജാര പുറത്തായത്.തന്റെ മോശം ബാറ്റിങ് പ്രകടനങ്ങൾ വീണ്ടും ആവർത്തിക്കുന്ന പൂജാരയുടെ ബാറ്റിങ് കണക്കുകളാണ് ക്രിക്കറ്റ്‌ പ്രേമികളെയും നിരാശരാക്കുന്നത്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

ഓസ്ട്രേലിയക്ക്‌ എതിരായ ടെസ്റ്റ് പരമ്പര മനോഹരമായി പൂർത്തിയാക്കിയ താരം പക്ഷേ ഇംഗ്ലണ്ടിന് എതിരെ നാട്ടിൽ നടന്ന പരമ്പരയിൽ നിരാശ മാത്രമാണ് ബാറ്റാൽ നൽകിയത്. ശേഷം താരം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ രണ്ട് ഇന്നിങ്സിലും മോശം പ്രകടനം ആവർത്തിച്ചപ്പോൾ എല്ലാവരും ഇംഗ്ലണ്ട് പര്യടനം പൂജാരയുടെ തിരിച്ചിവരവാണ് എന്നും പ്രതീക്ഷിച്ചു. എന്നാൽ ആദ്യ ടെസ്റ്റ് മത്സരത്തിന് പിന്നാലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും പൂജാരക്ക് തന്റെ ഫോമിലേക്ക് എത്തുവാനായി പക്ഷേ സാധിച്ചിട്ടില്ല.അവസാന 10 ടെസ്റ്റുകളിലെ ഇന്നിങ്സിൽ 15,21,7,0,17,8,15,4,12*,9 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോർ.

അതേസമയം പൂജാരക്ക്‌ ആദ്യ ടെസ്റ്റിന് ശേഷവും വൻ പിന്തുണയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയത്. പൂജാരയുടെ ഫോമിൽ ആശങ്കകളില്ല എന്നും വിശദമാക്കിയ വിരാട് കോഹ്ലി ടീം താരത്തിൽ വിശ്വസിക്കുന്നുണ്ട് എന്നും വ്യക്തമാക്കി. മൂന്നാം ടെസ്റ്റിന് ഒപ്പം സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇന്ത്യൻ സ്‌ക്വാഡിന് ഒപ്പം ചേരുന്നത് പൂജാരക്ക്‌ ഭീഷണിയാണ്

Scroll to Top