ഇന്ത്യൻ ക്യാപ്റ്റനെ കാണാൻ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ കുട്ടി ആരാധകന് സംഭവിച്ചത്.

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍ കടന്നു. 71 റണ്‍സിന്‍റെ വിജയമായി ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് സെമിയില്‍ പ്രവേശിച്ചത്. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

മത്സരം കാണാന്‍ 82507 കാണികളാണ് ഉണ്ടായിരുന്നത്. മത്സരത്തിനിടെ ഒരു ചെറിയ ഇന്ത്യന്‍ ആരാധകന്‍ കളികളത്തിലേക്ക് ഓടിവന്നു. ഇന്ത്യന്‍ ടീം ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ ഫ്ലാഗുമായി ഓടിയെത്തിയത്. നായകന്‍ രോഹിത് ശര്‍മ്മയുടെ അടുത്തേക്കായിരുന്നു ഓടിയടുത്തത്.

ഇതിനു മുന്‍പേ സെക്യൂരിറ്റി ഗാര്‍ഡ് ആരാധകനെ വീഴ്ത്തി. ഉടന്‍ തന്നെ രോഹിത് ശര്‍മ്മ ഓടിയെത്തി സെക്യൂരിറ്റിയോട് ആരാധകനെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞു. മത്സരം തടസ്സപ്പെടുത്തുകയും ഗ്രൗണ്ടില്‍ അതിക്രമിച്ചതിനെ തുടര്‍ന്ന് 6.5 ലക്ഷം രൂപയാണ് ചെറിയ ആരാധകന് പിഴ ശിഷ വിധിച്ചത്

വീഡിയോ