അശ്വിനെതിരെ ചെയ്തത് പൊറുക്കാനാവാത്ത തെറ്റ് : പെയിനെതിരെ ആഞ്ഞടിച്ച്‌ ഗവാസ്‌ക്കർ

images 2021 01 12T154621.912

ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം നായകൻ
ടിം പെയ്‌ന്‍റെ  കരിയറിലെ നാളുകൾ എണ്ണിത്തുടങ്ങിയെന്ന്  മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇതിഹാസം സുനിൽ ഗാവസ്‌കർ  രംഗത്തെത്തി .  സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ഇന്നിംഗ്സിൽ 131 ഓവ‍ർ പന്തെറിഞ്ഞിട്ടും ഇന്ത്യയെ പുറത്താക്കാൻ കഴിയാതിരുന്നത് നായകനായ  പെയ്ന്‍റെ കഴിവുകേടാണാണ് എന്നാണ് ഇപ്പോഴത്തെ  ഗാവസ്‌കറുടെ വിമര്‍ശനം. സിഡ്‌നിയില്‍ അശ്വിനെ പെയ്‌ന്‍ സ്ലെഡ്‌ജ് ചെയ്തതിനേയും മുന്‍താരം രൂക്ഷമായി  വിമര്‍ശിച്ചു.

സിഡ്നി ടെസ്റ്റിൽ അഞ്ചാം ദിനം
ഓസീസ് നായകന്റെ ബൗളിംഗ് മാറ്റങ്ങളും ഫീൽഡിംഗ് നിയന്ത്രണങ്ങളുമെല്ലാം  അമ്പേ  പാളിപ്പോയി. ഇതിന് പുറമേ നിർണായക ക്യാച്ചുകൾ വിക്കറ്റ് കീപ്പർ കൂടിയായ ടിം  പെയ്ൻ തന്നെ  പാഴാക്കുകയും ചെയ്തു. രവിചന്ദ്ര അശ്വിനോട് പെറുമാറിയ രീതി  ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്’ എന്നും ഗാവസ്‌കർ  അഭിപ്രായപ്പെട്ടു . 

അതേസമയം ഇന്ത്യൻ താരങ്ങളുടെ നിര്‍ണായക ക്യാച്ചുകള്‍ പെയ്‌ന്‍ പാഴാക്കിയത് മത്സരം സമനിലയാകുന്നതിന്  കാരണമായിരുന്നു . താരം ക്യാച്ചുകൾ നിലത്തിട്ടതിനെ  ഒട്ടേറെ മുൻ താരങ്ങളും വിമർശിച്ചിരുന്നു .

നേരത്തെ സിഡ്‌നിയിലെ നാലാം ഇന്നിംഗ്‌സില്‍ ഓസീസ് മുന്നോട്ടുവച്ച 407 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 131 ഓവറുകള്‍ ബാറ്റ് ചെയ്ത്  അഞ്ചാം ദിനം സമനില ഓസീസ് ടീമിൽ നിന്ന്  എത്തിപ്പിടിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ മാത്രമേ ഇന്ത്യ നഷ്‌ടപ്പെടുത്തിയുള്ളൂ. റിഷഭ് പന്ത്, ഹനുമ വിഹാരി, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര എന്നിവരുടെ പരിക്കിനെയും തീപ്പൊരി  ഓസീസ് ബൗളിംഗ് ആക്രണത്തേയും മറികടന്നാണ് ഇന്ത്യ സമനില പിടിച്ചത്. 

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

അഞ്ചാം ദിനം സിഡ്‌നി ടെസ്റ്റിനിടെ അശ്വിനെ സ്ലെഡ്‌ജ് ചെയ്തിരുന്നു  ഓസീസ് നായകനായ ടിം പെയ്‌ന്‍. എന്നാല്‍ വായടപ്പിക്കുന്ന മറുപടി അശ്വിന്‍ ഉടനടി കൊടുത്തു. ”ഒരുപാട് കാത്തിരിക്കാന്‍ വയ്യ, നിങ്ങളെ ഗബ്ബയില്‍ നേരിടുന്നത്.” എന്നായിരുന്നു അശ്വിന്‍റെ പേരെടുത്ത് വിളിച്ച് പെയ്ന്‍റെ കളിയാക്കല്‍. ഇതിന് അശ്വിന്‍റെ  മറുപടി ഇങ്ങനെ. ”നിങ്ങള്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരുന്നത് കാത്തിരിക്കാനാവുന്നില്ല. അത് നിങ്ങളുടെ അവസാനത്തെ പരമ്പര ആയിരിക്കും.” പിന്നീട് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും ചിലത പറഞ്ഞ് സംസാരം അവസാനിപ്പിച്ചു.  ഇരു താരങ്ങളുടെയും സ്ലെഡ്ജിങ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരുന്നു .

അഞ്ചാംദിനം  കളി അവസാനിക്കുവാൻ   ഒരോവര്‍  മാത്രം ബാക്കിനില്‍ക്കേ ഓസീസ് സമനില സമ്മതിച്ചപ്പോള്‍ അശ്വിന്‍ 128 പന്തില്‍ 39 റണ്‍സുമായും വിഹാരി 161 പന്തില്‍ 23 റണ്‍സുമായും പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു. ആറാം വിക്കറ്റിൽ ഇരുവരും അപരാജിതരായി നിന്നതാണ് ഇന്ത്യക്ക് തുണയായത് . നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ ജയിച്ച് സമനില(1-1) പാലിക്കുകയാണ്. ബ്രിസ്‌ബേനില്‍ 15-ാം തീയതി ആരംഭിക്കുന്ന അവസാന ടെസ്റ്റ് പരമ്പരയിലെ അന്തിമ ജേതാക്കളെ തീരുമാനിക്കും. 

Scroll to Top