ക്യാപ്റ്റൻസി സൂപ്പർ : രാഹുലിനെ പുകഴ്ത്തി മുൻ താരം

ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിന് ഒരു അന്തിമ റിസൾട്ട് ഇന്ന് നാലാം ദിനം സംഭവിക്കുമെന്ന് ഏറെക്കുറെ തീർച്ചയായി കഴിഞ്ഞു.8 വിക്കറ്റുകൾ വീഴ്ത്തി രണ്ടാം ടെസ്റ്റിലും ജയം നേടാൻ രാഹുലും സംഘവും ആഗ്രഹിക്കുമ്പോൾ 122 റൺസാണ് രണ്ടാം ഇന്നിങ്സിൽ സൗത്താഫ്രിക്കൻ ടീമിന് ഇനി ആവശ്യം. അതേസമയം രണ്ട് ദിവസം കൂടി ശേഷിക്കേ മഴക്കുള്ള സാധ്യത വിരളമാണ്. വളരെ അധികം പ്രതിസന്ധികളാണ് ഇന്ത്യൻ ടീമിന് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ നേരിട്ടത്.

എങ്കിലും മിന്നും പ്രകടനമാണ് തന്നെയാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചത്. മത്സരത്തിന് അൽപ്പ നേരം മുൻപ് മാത്രം നായകനായ വിരാട് കോഹ്ലി പരിക്ക് കാരണം മത്സരത്തിൽ നിന്നും പിന്മാറിയപ്പോൾ രാഹുലാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റനായി എത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായിട്ടാണ് രാഹുൽ ടീമിനെ നയിക്കുന്നത്. കോഹ്ലി അഭാവത്തിൽ രാഹുൽ ഇന്ത്യൻ ടീമിനെ വളരെ അധികം നന്നായി നയിച്ചുവെന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇതിഹാസ സൗത്താഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക്‌. രാഹുൽ ദ്രാവിഡ് അർപ്പിച്ച വിശ്വാസം പാലിക്കാൻ ലോകേഷ് രാഹുൽ തന്റെ എല്ലാം എഫോർട്ടും നൽകിയെന്ന് പറയുകയാണ് മുൻ താരം ഇപ്പോൾ.

“ലോകേഷ് രാഹുലിന്‍റെ ക്യാപ്റ്റൻസി എല്ലാവിധ അർഥത്തിലും മികച്ചതാണ്. കൂടാതെ അദ്ദേഹം പോസിറ്റീവായ നായകനാണ്.ഏതാനും വെല്ലുവിളികൾ രാഹുലിന് മുൻപിലുണ്ടായിരുന്നു. അത് എല്ലാം അനായാസം മറികടക്കാൻ രാഹുലിന്‍റെ ക്യാപ്റ്റൻസിക്ക്‌ സാധിച്ചു. സ്റ്റാർ പേസർ സിറാജിനാണ് മത്സരത്തിനിടയിൽ പരിക്കേറ്റത്. ടീമിലെ പ്രധാന പേസർക്ക്‌ പരിക്ക് പിടിപെട്ടാൽ ഒരിക്കലും അത് ടീം നായകന് കാര്യങ്ങൾ എളുപ്പമാക്കില്ല. പക്ഷേ ഈ പ്രശ്നം സമർത്ഥമായിട്ടാണ് രാഹുൽ മറികടന്നത്.രണ്ടാം ദിനത്തിൽ ഇന്ത്യൻ ബൗളർമാർ മനോഹരമായി പന്തെറിഞ്ഞു എങ്കിലും വിക്കറ്റുകൾ ഒന്നും തന്നെ ലഭിച്ചില്ല. ഇത് ഏതൊരു ക്യാപ്റ്റനെയും അസ്വസ്ഥതനാക്കും. പക്ഷേ രാഹുലിന് അങ്ങനെ ഒരുവിധ പ്രശ്നവും ഇല്ലായിരുന്നു.”പൊള്ളോക്ക്‌ വാചാലനായി.

” വിക്കറ്റുകൾ ബൗളർമാർക്ക് ലഭിച്ചില്ല എങ്കിലും അദ്ദേഹം തന്റെ പ്ലാനുകൾക്ക്‌ ഒപ്പം തന്നെ ഉറച്ച് നിന്നത് നമ്മൾ കണ്ടു. കൂടാതെ അശ്വിനെയും താക്കൂറിനെയും അദ്ദേഹം ഉപയോഗിച്ച രീതി വളരെ ഏറെ ശ്രദ്ധേയമായി മാറി. അശ്വിന് പിച്ചിൽ നിന്നും എന്തേലും അനുകൂല്യം ലഭിക്കുമോ എന്നറിയാൻ അശ്വിനെ തുടർച്ചയായി ഒരു എൻഡിൽ പന്തെറിയിപ്പിച്ച രാഹുൽ താക്കൂറുമായി നടത്തിയ സംഭാഷണവും നിർണായകമായി. ഒരു ക്യാപ്റ്റൻ തന്റെ ബൗളറിൽ വിശ്വാസം അർപ്പിക്കുന്നത് നമുക്ക് അവിടെ കാണാൻ സാധിച്ചു. ” മുൻ സൗത്താഫ്രിക്കൻ താരം തുറന്ന് പറഞ്ഞു.