അവൻ ഇന്ത്യന്‍ ഉപനായകനായി എത്തുന്നത് ശരിയായ സമയത്ത്.

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ആകാംക്ഷയോടടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന സൗത്താഫ്രിക്കൻ ടെസ്റ്റ്‌ പരമ്പരക്കായിട്ടാണ്. കരുത്തരുടെ പോരാട്ടത്തിൽ ആരാകും ജയിക്കുക എന്നതാണ് ശ്രദ്ധേയമായ ചോദ്യം. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ ഈ ടെസ്റ്റ്‌ പരമ്പരയിൽ ജയിക്കേണ്ടത് ഇരു ക്രിക്കറ്റ്‌ ടീമുകൾക്കും നിർണായകമാണ്. കൂടാതെ വിദേശ പരമ്പരകളിൽ മികച്ച പ്രകടനം ആവർത്തിക്കാറുള്ള വിരാട് കോഹ്ലിക്കും ടീമിനും സൗത്താഫ്രിക്കൻ ടെസ്റ്റ്‌ പരമ്പര അഭിമാന പോരാട്ടമാണ്. സ്റ്റാർ താരമായ രോഹിത് ശർമ്മയുടെ പരിക്ക് ഇന്ത്യൻ ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട് എങ്കിലും സീനിയർ താരങ്ങൾ ഫോമിലേക്ക് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ഇപ്പോൾ രോഹിത് ശർമ്മയുടെ പരിക്കിനെ കുറിച്ചും ലോകേഷ് രാഹുൽ പകരം ഉപനായകനായി എത്തിയതിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് മുൻ താരം സാബ കരീം.രോഹിത് ശർമ്മ ടെസ്റ്റ്‌ പരമ്പരയിൽ നിന്നും പിന്മാറിയതിനാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ രാഹുലിനെ ഉപ നായകനായി നിയമിക്കുകയായിരുന്നു. നേരത്തെ വൈസ് ക്യാപ്റ്റൻ രഹാനെക്ക്‌ സ്ഥാനം നഷ്ടമായപ്പോഴാണ് രോഹിത് ശർമ്മ ഉപനായകനായി എത്തിയത്.

എല്ലാ ഫോർമാറ്റിലും വളരെ മികച്ച ബാറ്റിങ് ഫോമിലുള്ള രാഹുൽ ഉപനായകനായി എത്തുവാനുള്ള ശരിയായ സമയമാണ് ഇതെന്ന് പറയുകയാണ് മുൻ താരം സാബ കരീം. “വൈസ് ക്യാപ്റ്റനായി രാഹുൽ എത്തുന്നത് പല അർഥത്തിലും മികച്ച സമയത്തിലാണ്. അദ്ദേഹത്തെ ഇപ്പോൾ സെലക്ഷൻ കമ്മിറ്റി ടീം മാനേജ്മെന്റ് കൂടി താല്പര്യത്തിലാകും ഉപനായകനാക്കി മാറ്റിയത്.ഭാവി നായകന് പല വിധത്തിൽ കാര്യങ്ങൾ എല്ലാം തെളിയിക്കാനുള്ള അവസരമാണ് ഇത്തരം പരമ്പരകൾ ” സാബ കരീം നിരീക്ഷിച്ചു.

“ഭാവിയിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായി എത്തുവാൻ ഏറെ സാധ്യതകളുള്ള ഒരു താരമാണ് ലോകേഷ് രാഹുൽ. അദ്ദേഹം ഇതിനകം തന്നെ തന്റെ ക്യാപ്റ്റൻസി മികവ് തെളിയിച്ചിട്ടുണ്ട്. ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് നായകനായി അദ്ദേഹം ഏറെ തിളങ്ങി.എനിക്ക് ഉറപ്പുണ്ട് രോഹിത് ശർമ്മയുടെ അഭാവത്തിൽ നായകൻ വിരാട് കോഹ്ലി രാഹുൽ ക്യാപ്റ്റൻസിയെയും അഭിപ്രായങ്ങളെയെയും വളരെ അധികം വിശ്വസിക്കും. കൂടാതെ ഒരു നായകൻ വളരാനുള്ള അവസരമാണ്‌ ഇത് “സാബ കരീം അഭിപ്രായം വിശദമാക്കി