വമ്പന്‍ താരങ്ങള്‍ തിരിച്ചു വരുന്നു. ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു വിന്‍ഡീസ്

വരാനിരിക്കുന്ന ഇന്ത്യക്കെതിരെയുളള ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചു. ഷിംറോൺ ഹെറ്റ്‌മെയറും ഒഷെന്‍ തോമസും നീണ്ട ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തി. അതേസമയം മേജര്‍ ലീഗ് ക്രിക്കറ്റ് കളിക്കുന്നതിനാല്‍ നിക്കോളാസ് പൂരൻ സ്ക്വാഡില്‍ ഇല്ല. ജേസൺ ഹോൾഡറും ഉൾപ്പെട്ടിട്ടില്ല. ജൂലൈ 27നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന നാല് ദിവസത്തെ പരിശീലന ക്യാംപിനു ശേഷമാണ് ടീമിനെ തിരഞ്ഞെടുത്തത്. 2022 ഓഗസ്റ്റിലാണ് ഹെറ്റ്‌മെയർ അവസാനമായി വെസ്റ്റ് ഇൻഡീസിനായി കളിച്ചത്. ഫാസ്റ്റ് ബൗളർ ജയ്ഡൻ സീൽസും ലെഗ് സ്പിന്നർ യാനിക് കാരിയയും ശസ്ത്രക്രിയയ്ക്ക് ശേഷം ഫിറ്റായതിനെ തുടർന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്.

“ഞങ്ങൾ ഒഷാനെയും ഷിംറോണിനെയും ഗ്രൂപ്പിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നു. ഇരുവരും മുമ്പ് അന്താരാഷ്ട്ര തലത്തിൽ കളിച്ചിട്ടുണ്ട്, ഒഷാന്‍ പേസ് കൊണ്ടുവരുന്നു, പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താൻ കഴിയും. ഷിംറോണിന്റെ ബാറ്റിംഗ് ശൈലി പ്രത്യേകിച്ച് ഇന്നിംഗ്‌സിന്റെ മധ്യ ഘട്ടത്തിൽ വളരെയധികം സഹായിക്കും. കൂടാതെ അദ്ദേഹം ഒരു ‘ഫിനിഷർ’ കൂടിയാണ്, ” വിന്‍ഡീസിന് ചീഫ് സെലക്ടർ ഡെസ്മണ്ട് ഹെയ്‌ൻസ് പറഞ്ഞു.

ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമുള്ള വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ഏകദിന പരമ്പരയാണിത്. 2023 ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുന്നതിൽ വിന്‍ഡീസിന് പരാജയപ്പെട്ടിരുന്നു.

West Indies’ ODI squad against India:

Shai (C), Powell, Alick Athanaze, Yannic Cariah, Keacy Carty, Dominic Drakes, Hetmyer, Joseph, King, Mayers, Motie, Seales, Romario, Sinclair and Thomas.