വരുന്ന ലങ്കൻ പര്യടനത്തിൽ അവനാണ് പ്രധാനം സഞ്ചുവിനും അവസരം ഉറപ്പ് :വെളിപ്പെടുത്തി മുൻ സെലക്ടർ

Indian Team

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരും ഒപ്പം യുവ ക്രിക്കറ്റ്‌ താരങ്ങളും വളരെ അധികം അകാംക്ഷയോടെ കാണുന്നതാണ് വരാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനം. ലിമിറ്റഡ് ഓവർ പരമ്പരകൾ കളിക്കുവാനായി ഇന്ത്യൻ സംഘം ജൂലൈ ആദ്യ വാരം ശ്രീലങ്കയിലേക്ക് പറക്കും എന്നാണ് ലഭിക്കുന്ന സൂചന. ഏകദിന, ടി :20 പരമ്പരകൾ ഇന്ത്യൻ ടീം കളിക്കും. ടീം ഇന്ത്യയുടെ സീനിയർ താരങ്ങൾ എല്ലാം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരക്കായി അവിടെ നിൽക്കുന്ന സാഹചര്യത്തിൽ പുതുമുഖ താരങ്ങൾക്കും യുവ പ്രതിഭകൾക്കും അവസരം നൽകുവാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ആലോചന.

ബിസിസിഐ വൈകാതെ ലങ്കൻ പര്യടനം കളിക്കാനുള്ള ഇന്ത്യൻ സംഘത്തെ തിരഞ്ഞെടുക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഓപ്പണർ ശിഖർ ധവാൻ ക്യാപ്റ്റനായി വരുന്ന ടീമിൽ ആരൊക്കെ ഇടം കണ്ടെത്തുമെന്നതാണ് അകാംക്ഷ. ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം. എസ്‌ പ്രസാദ്.

വരാനിരിക്കുന്ന ലങ്കൻ പര്യടനം വളരെ അധികം യുവതാരങ്ങൾക്ക് പ്രയോജനം നൽകുമെന്ന് പറഞ്ഞ മുൻ ഇന്ത്യൻ താരം ഈ പരമ്പരകളിൽ വളരെ നിർണായക ആകുവാൻ പോകുന്ന ബാറ്റ്സ്മാൻ ആരെന്നും വിശദമാക്കി. “ഈ പരമ്പര ഉറപ്പായും ആഭ്യന്തര ക്രിക്കറ്റിലും ഒപ്പം ഐപിഎല്ലിലും മിന്നും പ്രകടനങ്ങൾ കാഴ്ചവെക്കുന്ന താരങ്ങളെ എല്ലാം സംബന്ധിച്ചിടത്തോളം വലിയൊരു അവസരമാണ്. ഈ ലിമിറ്റഡ് ഓവർ പരമ്പരകളിൽ വളരെ തിളങ്ങുക സൂര്യ കുമാർ യാദവെന്ന ബാറ്റ്സ്മാനാകും അവന്റെ എല്ലാം കഴിവും കാണിക്കാനുള്ള ഒരു അവസരമാണ് വരുന്ന ശ്രീലങ്കൻ പര്യടനം”മുൻ സെലക്ടർ വിശദീകരിച്ചു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

സഞ്ജു സാംസൺ അടക്കമുള്ള യുവ താരങ്ങളും വളരെ പ്രാധാന്യത്തോടെ നോക്കികാണുന്ന പരമ്പരകളിൽ ഹാർദിക് പാണ്ട്യ, ഭുവനേശ്വർ കുമാർ, യൂസ്വെന്ദ്ര ചഹാൽ എന്നിവരും സക്വാഡിൽ ഇടം നേടും. ഇപ്പോഴത്തെ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനും മുൻ ഇന്ത്യൻ താരവുമായ രാഹുൽ ദ്രാവിഡ്‌ ഇന്ത്യൻ ടീമിന്റെ പരിശീലക കുപ്പായം അണിയും എന്നാണ് ബിസിസിയിലെ ഉന്നതർ വ്യക്തമാക്കുന്നത്.

Scroll to Top