ധോണിക്കായി ഞാൻ എന്തിനും റെഡിയായിരുന്നു :തുറന്ന് പറഞ്ഞ് രാഹുൽ

IMG 20210705 075437

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നായകനും ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമാണ്മുൻ ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി. ക്രിക്കറ്റിൽ ഇന്നും ഏറെ ആരാധകരുള്ള ധോണി കഴിഞ്ഞ വർഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അവിചാരിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ നയിച്ച ധോണി ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കുവാൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ നയിച്ച ക്യാപ്റ്റനുമാണ്. ഐസിസിയുടെ ഏകദിന, ടി :20, ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുകൾ എല്ലാം കരസ്ഥമാക്കിയ ഒരേ ഒരു നായകൻ ധോണിയാണ്. മുൻ ഇന്ത്യൻ നായകനെ കുറിച്ചുള്ള അപൂർവ്വ വാർത്തകൾ ക്രിക്കറ്റ്‌ ആരാധകരിൽ പലപ്പോഴും ചർച്ചയായി മാറാറുണ്ട്. തന്റെ കരിയറിൽ ധോണിക്കായി എന്തിനും ഏതിനും താൻ റെഡിയായിരുന്നതായി ഇന്ത്യൻ താരം ലോകേഷ് രാഹുലിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ക്രിക്കറ്റ്‌ പ്രേമികളിലും തരംഗമായി മാറുന്നത്.

ഒരു നീണ്ട കാലയളവിൽ രാഹുലിന് ധോണി നയിച്ച ഇന്ത്യൻ ടെസ്റ്റ്, ഏകദിന, ടി :20 ടീമിന്റെ ഭാഗമായി കളിക്കാൻ കഴിഞ്ഞിട്ടുണ്ട്. ധോണിയുടെ കൂടെ കളിച്ച കാലയളവിലെ ഓരോ നിമിഷവും ഏത് താരവും മറക്കില്ലയെന്നാണ് രാഹുലിന്റെ അഭിപ്രായം “ക്യാപ്റ്റൻ എന്നൊരു വാക്ക് കേൾക്കുമ്പോൾ ആദ്യമേ എന്റെ മനസ്സിൽ തെളിയുന്ന മുഖം ധോണിയുടേതാണ്. എല്ലാ സന്ദർഭത്തിലും വിനയത്തോടെ മാത്രമാണ് അദ്ദേഹം പെരുമാറുന്നത്. ഏറെ നേട്ടങ്ങൾ ഇന്ത്യൻ ടീമിനായി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ താരങ്ങൾക്കും സഹായവും ഒപ്പം ഉപദേശങ്ങളും നൽകുവാൻ ധോണിക്ക്‌ പ്രത്യേക കഴിവുണ്ടായിരുന്നു “രാഹുൽ തന്റെ അനുഭവം വിവരിച്ചു.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

എന്നാൽ കരിയറിൽ നേരിട്ട പല മോശം അവസ്ഥകളിൽ നിന്നും രക്ഷപെടാൻ ധോണി സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ രാഹുൽ കരിയറിൽ അദ്ദേഹം തനിക്ക് ഒപ്പം കൂടെനിന്നതായി വിശദമാക്കി. “ധോണിയെ പോലെയാവുക അത്ര എളുപ്പമല്ല.അദേഹത്തിന്റെ ജീവിതം ക്രിക്കറ്റിനായി മാറ്റിവെച്ചതാണ്. ഏറെ കാലം ഒരുമിച്ച് കളിച്ച ഞങ്ങൾ പലരും അദ്ദേഹത്തിനായി വെടിയേൽക്കാൻ പോലും തയ്യാറായിരുന്നു.ധോണിയുടെ പല കാര്യങ്ങളും നമ്മളെ വളരെയേറെ അമ്പരപ്പിക്കും ” രാഹുൽ ധോണിയെ വാനോളം പുകഴ്ത്തി.

Scroll to Top