പൂജാര ഈ കാര്യം ശ്രദ്ധിക്കണം :നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്ന വമ്പൻ പോരാട്ടമാണ് ഇന്ത്യ :ന്യൂസിലാൻഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലും ഒപ്പം ഓഗസ്റ്റ് മാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയും. വിദേശ മണ്ണിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അധിപത്യം തുടരുവാൻ ഇംഗ്ലണ്ടിലും വിജയം നേടാൻ കഴിയുമെന്നാണ് ആരാധകർ ഏവരും വിശ്വസിക്കുന്നത്‌.ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ ഇന്ത്യൻ സംഘം കളിക്കളത്തിൽ ഇറങ്ങുമ്പോൾ ജയത്തിനൊപ്പം ചിലതൊക്കെ നായകൻ വിരാട് കോഹ്ലിക്കും സംഘത്തിനും ഇനി തെളിയിക്കുവാനുണ്ട്.പേസ് ബൗളിംഗ് സാഹചര്യങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ബാറ്റ്സ്മാൻമാർ എപ്രകാരം കളിക്കും എന്നതാണ് ആശങ്ക.

ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഏറ്റവും വിശ്വസ്ത താരമാണ് ചേതേശ്വർ പൂജാര. ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുതൂണെന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന താരം ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ വലിയ സ്കോർ നെടുവാൻ കഴിയാതെ വിഷമിച്ചിരുന്നു. ഇപ്പോൾ പൂജാരക്ക് വരുന്ന നിർണായക മത്സരങ്ങൾക്ക് മുന്നോടിയായി വലിയ മുന്നറിയിപ്പും ഒപ്പം പ്രധാന നിർദ്ദേശവും നൽകുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ്‌ നിരീക്ഷകനുമായ ഡബ്യൂ. സി. രാമൻ. ബാറ്റിങ്ങിൽ പൂജാര അൽപ്പം ഷോട്ടുകൾ കൂടി കളിക്കണമെന്നാണ് മുൻ ഇന്ത്യൻ താരം തുറന്ന് പറയുന്നത്‌.

“പരമാവധി പ്രതിരോധിച്ച് കളിക്കുന്ന പൂജാരയുടെ ശൈലി ഇംഗ്ലണ്ടിൽ ഒരുവേള തിരിച്ചടിയാകുമോയെന്ന് എനിക്ക് ഏറെ സംശയം ഉണ്ട്.ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതൽ വേഗത്തിനും ഒപ്പം സ്വിങ്ങ് ബൗളിങ്ങിനും സഹായകമാണ്. പൂജാര അമിത പ്രതിരോധത്തിൽ കളിക്കുന്നത്‌ ടീമിനെയും ഒപ്പം സഹതാരങ്ങളെ കൂടി തകർച്ചയിലേക്ക് തള്ളിവിടാം.കൂടുതൽ ഷോട്ടുകൾ അവൻ ഇംഗ്ലണ്ടിൽ കളിക്കാൻ തയ്യാറാവണം. അവന്റെ പതിവ് ശൈലി കൂടാതെ സ്കോറിങ് അവസരം ലഭിച്ചാൽ അത് അവൻ ഉപയോഗപെടുത്തണം ” മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം വിശദമാക്കി.