നെറ്റ്സിൽ അവൻ ഒരുപാട് ബൗൾ കളിക്കും :സർപ്രൈസ് താരത്തെ വെളിപ്പെടുത്തി ഷമി

ശ്രീലങ്കക്ക് എതിരായ രണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങുന്ന പരമ്പര മാർച്ച്‌ നാലിനാണ് ആരംഭം കുറിക്കുന്നത്. ഇക്കഴിഞ്ഞ ടി :20 പരമ്പരയിൽ അടക്കം വിശ്രമം അനുവദിക്കപ്പെട്ട വിരാട് കോഹ്ലി, റിഷാബ് പന്ത്, മുഹമ്മദ്‌ ഷമി, അശ്വിൻ എന്നിവർ ടെസ്റ്റ്‌ പരമ്പരക്കായി തിരികെ എത്തുമ്പോൾ രോഹിത് ശർമ്മ ടെസ്റ്റ്‌ നായകനായി എത്തുന്ന ആദ്യത്തെ പരമ്പര കൂടിയാണ് ഇത്‌. ഇക്കഴിഞ്ഞ സൗത്താഫ്രിക്കൻ പര്യടനത്തിന് ശേഷം പൂർണ്ണ വിശ്രമത്തിലായിരുന്ന പേസർ മുഹമ്മദ്‌ ഷമി ലങ്കൻ പരമ്പരക്കായുള്ള തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു.

താരം ഇന്നലെ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ വരാനിരിക്കുന്ന ചില പരമ്പരകളെ കുറിച്ചും തന്റെ ക്രിക്കറ്റ് കരിയറിന്റെ ഭാവിയെ കുറിച്ചും എല്ലാം മനസ്സുതുറന്നിരിന്നു. എന്നാൽ നെറ്റ്സിൽ താൻ അടക്കം ബൗൾ ചെയ്യാൻ വളരെ അധികം പ്രയാസപെട്ടിരുന്ന ഇന്ത്യൻ ബാറ്റ്‌സ്മാൻ ആരെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തുകയാണ് ഷമി.

“ഞങ്ങൾ എല്ലാം പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങളാണ്. ഞങ്ങൾക്ക് എല്ലാം തന്നെ ടീം മാനേജ്മെന്റ് വ്യത്യസ്തമായ റോൾ നൽകാറുണ്ട്.എങ്കിലും ഞങ്ങൾ എല്ലാ ഭംഗിയായി റോളുകൾ നിർവഹിക്കാനും ശ്രമിക്കാറുണ്ട്. എന്നാൽ നെറ്റ്സിൽ ഒരു ബാറ്റ്‌സ്‌മാൻ ഞങ്ങളെ എല്ലാം വളരെ ബുദ്ധിമുട്ടിക്കാറുണ്ട്. അദ്ദേഹം നിങ്ങൾക്ക് എല്ലാം അറിയാവുന്നത് പോലെ ടീം നെറ്റ്സിൽ പോലും ഞങ്ങൾക്ക് എതിരെ നൂറ്‌ :ഇരുന്നൂറ് ബോളുകൾ കളിക്കാൻ റെഡി ആണ് “ഷമി അഭിപ്രായം തുറന്ന് പറഞ്ഞു.

“എല്ലാവര്‍ക്കും അറിവുള്ളത് പോലെ മിനിമം 100-200 ബോളുകളെങ്കിലും നെറ്റ്സിൽ കളിക്കാതെ അദ്ദേഹത്തിന് ഒരിക്കലും തന്നെ ഉറക്കം പോലും ലഭിക്കില്ല.  നെറ്റ്‌സില്‍ തന്നെ ഏറ്റവുമധികം കുഴക്കിയിട്ടുള്ള ബൗളര്‍ പുജാരയാണ്. അദ്ദേഹത്തെ പുറത്താക്കുന്നത് പോലും പ്രയാസമാണ് ഷമി വാചാലനായി.”