പൂജാരക്ക് ആ കഴിവ് നഷ്ടമായി :രൂക്ഷ വിമർശനവുമായി സ്‌റ്റെയ്‌ൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലം പൂർണ്ണ നിരാശയിലാണ്. ഏവരും ആവേശത്തോടെ കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കരുത്തരായ ന്യൂസിലാൻഡ് ടീമിനോട് എട്ട് വിക്കറ്റിന്റെ തോൽവി വഴങ്ങിയ ഇന്ത്യൻ സംഘം ഒരിക്കൽ കൂടി ഫൈനലിൽ നിന്നും നാണക്കേടിന്റെ നേട്ടവുമായി പുറത്ത്. തുല്യ ശക്തികൾ ഏറ്റുമുട്ടപ്പോൾ ഏവരും പ്രതീക്ഷിച്ചത് തീപാറുന്ന ഒരു മത്സരമെങ്കിലും സംഭവിച്ചത് ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടങ്ങളിലൊന്ന്. ഏറെ പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് പട ഫൈനൽ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും കുറഞ്ഞ സ്കോറിൽ പുറത്തായപ്പോൾ ഇന്ത്യൻ ബൗളർമാർക്കും പഴയ മികവ് ആവർത്തിക്കുവാൻ കഴിഞ്ഞില്ല.

എന്നാൽ ഫൈനലിൽ എല്ലാവരെയും ഏറെ നിരാശയിലാക്കിയത് ഇന്ത്യൻ മൂന്നാം നമ്പർ ബാറ്റ്‌സ്മാൻ ചേതശ്വർ പൂജാരയുടെ മോശം ബാറ്റിങ്ങാണ്. ടെസ്റ്റ് ടീമിലെ വിശ്വസ്ത താരമായ പൂജാര ഓസ്ട്രേലിയൻ പര്യടനത്തിലടക്കം മിന്നും പ്രകടനവും ഒപ്പം ഇന്ത്യൻ ടീമിന് വിദേശ ടെസ്റ്റുകളിൽ വിജയവും സമ്മാനിച്ച പൂജാരക്ക് പക്ഷേ ഫൈനലിൽ തന്റെ മികവ് കാഴ്ചവെക്കാൻ സാധിച്ചില്ല. താരം പൂർണ്ണമായി കിവീസ് ബൗളർമാരുടെ കെണിയിൽ വീണതോടെ ഇന്ത്യൻ ബാറ്റിങ് പ്രതീക്ഷകളും അസ്തമിച്ചു. ഇപ്പോൾ മുൻ സൗത്താഫ്രിക്കൻ താരം ഡെയ്ൽ സ്‌റ്റെയ്‌ൻ പൂജാരയുടെ ബാക്ക് ഫുട്ടിലെ കളി മികവ് നഷ്ടമായി എന്ന് തുറന്ന് പറയുകയാണ്. അനായാസം ഏത് ബൗളറെയും ബാക്ക് ഫുട്ടിൽ നേരിട്ട പൂജാരയെ നമുക്ക് നഷ്ടമായി എന്നും സ്‌റ്റെയ്‌ൻ വിശദീകരിക്കുന്നു.

“എന്റെ ഇപ്പോഴത്തെ വിശകലനത്തിൽ പൂജാരക്ക് തന്റെ ബാക്ക്ഫുട്ടിലെ പഴയ മികവ് നഷ്ടമായി കഴിഞ്ഞു.ഇപ്പോൾ പൂജാര പല കളികളിലും പുറത്താകുന്ന രീതി അദ്ദേഹത്തിന്റെ പ്രധാനപെട്ട ബലഹീനത നമുക്ക് കാട്ടിതരുന്നു ഞാൻ മുൻപ് കണ്ടിരുന്ന പൂജാര ഏറെ പന്തുകൾ ബാക്ക്ഫുട്ടിൽ മനോഹരമായി ഷോട്ടുകൾ കളിച്ചിരുന്നു. ബാക്ക്ഫൂട്ടിൽ അദ്ദേഹം കളിച്ചിരുന്ന ചില ഡിഫൻസ് ഷോട്ടുകൾ ഇപ്പോൾ കാണുവാൻ സാധിക്കുന്നില്ല. ഫ്രണ്ട്ഫുട്ടിലും ബാക്ക്ഫുട്ടിലും ഒരുപോലെ തിളങ്ങുന്ന പൂജാരയെയാണ് നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നത് “സ്‌റ്റെയ്‌ൻ വാചാലനായി.ഫൈനലിൽ പൂജാര ആദ്യ ഇന്നിങ്സിൽ എട്ട് റൺസ് അടിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ 15 റൺസ് നേടി.