ഭാരം ഒഴിഞ്ഞു കോഹ്ലി ഹാപ്പിയാണ് : നഷ്ടപ്പെട്ട താരത്തെ തിരിച്ചു കിട്ടും

FB IMG 1639993462185

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം വളരെ അധികം ഞെട്ടൽ സൃഷ്ടിച്ചാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ മാറ്റി പകരം സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയെ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നിയമിച്ചത്.വിരാട് കോഹ്ലിയെ അദ്ദേഹത്തിന്റെ ആഗ്രഹം കൂടി പരിഗണിക്കാതെയാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി മാറ്റിയതെന്നുള്ള വിമർശനങ്ങൾക്കിടയിലാണ് നിർണായക സൗത്താഫ്രിക്കൻ പര്യടനം ഡിസംബർ 26ന് ആദ്യ ടെസ്റ്റ്‌ മത്സരത്തോടെ ആരംഭം കുറിക്കുന്നത്. എന്നാൽ ക്യാപ്റ്റൻസി റോളിൽ നിന്നും മാറ്റിയതോടെ വിരാട് കോഹ്ലിക്ക്‌ മുകളിലുള്ള ഭാരം കൂടി മാറിയെന്നാണ് ഇപ്പോൾ മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്. ഇന്ത്യൻ സ്‌ക്വാഡിനോപ്പം സൗത്താഫ്രിക്കയിൽ പരിശീലനത്തിലുള്ള കോഹ്ലിയെ വളരെ അധികം സന്തോഷവാനായിട്ടാണ് നാം കാണുന്നത്.

കോഹ്ലിയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ സാഹചര്യം എല്ലാം മറന്ന് പൂർണ്ണമായി റിലാക്സിലാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സാബ കരീം.വളരെ തുറന്ന മനസ്സോടെ കളിക്കാൻ കോഹ്ലിക്ക്‌ ഇനി സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം ടെസ്റ്റ്‌ കരിയറിൽ തന്നെ കോഹ്ലിക്ക്‌ ഇത് പുതിയ തുടക്കമായി മാറട്ടെയെന്നും മുൻ താരം ആശംസിച്ചു.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

“രണ്ട് വർഷം മുൻപ് വിരാട് കോഹ്ലി എന്തായിരുന്നോ അതാണ് നമ്മൾ ഇപ്പോൾ കാണുവാൻ എല്ലാം തന്നെ ആഗ്രഹിക്കുന്നത്. കോഹ്ലി എല്ലാ ഭാരവും ഒഴിവാക്കി പൂർണ്ണ ഫ്രീയായിട്ടാണ് കാണപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് ഇത് ഒരു നല്ല സൂചനയാണ്. ടെസ്റ്റ്‌ ക്രിക്കറ്റിൽ അടക്കം പുത്തനൊരു തുടക്കം നേടാൻ കോഹ്ലിക്ക്‌ സാധിക്കട്ടെ “സാബ കരീം അഭിപ്രായം വിശദമാക്കി

“പൂർണ്ണ മനസ്സോടെ കളിച്ചാൽ കോഹ്ലിക്ക്‌ ഇടകാലത്ത് എന്താണോ നഷ്ടമായത് അത്‌ എല്ലാം നേടാനായി സാധിക്കും.നാം പരിശീലന സമയത്ത് കോഹ്ലിയിൽ പഴയ ആത്മവിശ്വാസം കണ്ടു. ഇതേ രീതിയിൽ കളിച്ചാൽ എല്ലാവർക്കും ഉറപ്പുണ്ട് പഴയ നേട്ടങ്ങളിലേക്ക് കോഹ്ലിക്ക്‌ എത്താനായി സാധിക്കും.

കൂടാതെ ടെസ്റ്റ്‌ ക്യാപ്റ്റൻ റോളിൽ കൂടുതൽ ശ്രദ്ധിക്കാനും വിരാട് കോഹ്ലിക്ക്‌ സാധിക്കും . ടീമിന്റെ മികച്ച അടിത്തറയും പക്വതയും എല്ലാം തന്നെ എല്ലാവിധ പ്രതിസന്ധികളും നേരിടാൻ പൂർണ്ണ സജ്ജമാണ് “മുൻ ഇന്ത്യൻ താരം നിരീക്ഷിച്ചു.

Scroll to Top