ദൈവം തന്ന കഴിവ് അയാൾ നശിപ്പിക്കുന്നു :വിമർശനവുമായി സുനിൽ ഗവാസ്ക്കർ

ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു മത്സരമാണ് കഴിഞ്ഞ ദിവസം നടന്നത്. പഞ്ചാബ് കിങ്‌സ് : രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ആവേശം അവസാന പന്ത് വരെ നീണ്ടപ്പോൾ മിന്നും ബൗളിംഗ് പ്രകടനവുമായി കാർത്തിക് ത്യാഗി ഏറെ കയ്യടികൾ സ്വന്തമാക്കി. അവസാന ഓവറുകളിൽ രാജസ്ഥാൻ ബൗളർമാർ നായകൻ സഞ്ജുവിന്റെ കൂടി തന്ത്രങ്ങൾ അനുസരിച്ച് മത്സരത്തിൽ പന്തെറിഞ്ഞപ്പോൾ പിറന്നത് രണ്ട് റൺസിന്റെ ത്രില്ലിംഗ് ജയം. ബാറ്റിങ്ങിൽ പൂർണ്ണ പരാജയമായി മാറിയെങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവിനെ പല ക്രിക്കറ്റ് നിരീക്ഷകരും മുൻ താരങ്ങൾ അടക്കം അഭിനന്ദിച്ചു.

എന്നാൽ ഇന്നലെ ഒരിക്കൽ കൂടി സഞ്ജു സാംസൺ തന്റെ ബാറ്റിങ് മികവിലേക്ക് ഉയരാത്തത്തിനെ വിമർശിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. 5 പന്തുകൾ നേരിട്ട സഞ്ജു വെറും നാല് റൺസ് അടിച്ചാണ് ഒരിക്കൽ കൂടി വിക്കറ്റ് നഷ്ടമാക്കിയത്. ഓഫ്‌ സ്റ്റമ്പിന് വെളിയിൽ കൂടി പോയ പന്തിൽ അനാവശ്യ ഷോട്ട് കളിച്ചാണ് സഞ്ജു പുറത്തായത്. താരം ബാറ്റിങ്ങിൽ നിരാശപെടുത്തിയപ്പോൾ മോശം ഷോട്ട് സെലക്ഷനെ വിമർശിച്ച് രംഗത്ത് എത്തുകയാണ് ഗവാസ്ക്കർ. വീണ്ടും വീണ്ടും സഞ്ജു ഷോട്ട് സെലക്ഷൻ പാളിച്ചകൾ ആവർത്തിക്കുയാണെന്ന് പറഞ്ഞ ഗവാസ്ക്കർ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലും ഇതേ തെറ്റുകളാണ് ആവർത്തിക്കുന്നതെന്നും വിശദമാക്കി

“സഞ്ജുവിനെ പോലെ ഒരു ബാറ്റ്‌സ്മാൻ ഇങ്ങനെ കളിക്കുന്നത് കാണുമ്പോൾ മനസ്സിൽ അൽപ്പം വേദനയുണ്ട്. അവന് ദൈവം എല്ലാ കഴിവുകളും നൽകി. പക്ഷേ എല്ലാ കഴിവുകളും ഇത്തരം മോശമായ ബാറ്റിങ് പ്രകടനത്തിലൂടെ നശിപ്പിക്കുന്ന സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്ഥിരം കളിക്കാരനായി മാറണം എങ്കിൽ ഈ തെറ്റുകൾ തിരുത്തണം ഇറങ്ങിയ ഉടനെ സിക്സ് അടിക്കാനുള്ള സഞ്ജുവിന്റെ പ്ലാൻ ഒട്ടും ശരിയല്ല. മികച്ച ഫോമിലുള്ള ഒരു ബാറ്റ്‌സ്മാൻ പോലും അങ്ങനെ ചെയ്യുവാൻ നോക്കാറില്ല. സ്ട്രൈക്ക് റോട്ടേഷൻ നടത്തി ori ഇന്നിങ്സിലേക്ക് കടക്കുവാൻ സഞ്ജു ശ്രമിക്കണം. ഇനി എങ്കിലും ഇന്ത്യൻ ടീമിൽ സ്ഥിരമാകാൻ സഞ്ജു ഇതെല്ലാം ഓർക്കണം “സുനിൽ ഗവാസ്ക്കർ നിരീക്ഷണം വിശദമാക്കി