കിരീടം നേടാൻ വന്ന പാക് ടീമിന്റെ വീക്ക്‌നെസ് അവനായിരുന്നു :വിമർശിച്ച് ഗവാസ്ക്കർ

എല്ലാവരും ഇപ്പോൾ വളരെ അധികം ആവേശപൂർവ്വം കാത്തിരുന്നത് ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലെ ഫൈനലിനായി മാത്രമാണ്. ടി :20 ക്രിക്കറ്റിലെ ഫൈനൽ പോരാട്ടത്തിൽ കിവീസും ഓസ്ട്രേലിയ ടീമും ഏറ്റുമുട്ടുമ്പോൾ പോരാട്ടം എല്ലാ അർഥത്തിലും തീപാറുമെന്നാണ് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്. ഒപ്പം ഇക്കഴിഞ്ഞ ലോകകപ്പുകളിൽ എല്ലാം ഫൈനലിലെത്തിയ കിവീസ് ടീമിന് ഈ ടി :20 ലോകകപ്പ് കൂടി ഇപ്പോൾ നേടുവാൻ കഴിഞ്ഞാൽ അത് ചരിത്രമായി മാറും എന്നതും തീർച്ച. ഐസിസി വേദികളിൽ മികച്ച റെക്കോർഡ് കിവീസിന് എതിരെ നേടിയിട്ടുള്ള ആരോൺ ഫിഞ്ചിനും ടീമിനും പഴയ പ്രതാപത്തിലേക്ക് ഈ ടീമിനും സാധിക്കുമെന്ന് തെളിയിക്കാൻ ഈ കിരീടം ആവശ്യമാണ്. എന്നാൽ രണ്ടാം സെമിയിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയ നേടിയ മിന്നും ജയമാണ് ഇപ്പോഴും വാർത്തകളിൽ നിറയുന്നത്.

അത്യന്തം നാടകീയത നിറഞ്ഞ രണ്ടാം സെമിയിൽ മാത്യു വേഡ് പുറത്തെടുത്ത അസാധ്യ ബാറ്റിങ് മികവാണ് ഓസീസ് ടീമിനുള്ള ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. അതേസമയം മത്സരത്തിലെ തന്നെ നിർണായകമായ ഒരു ക്യാച്ച് കൈവിട്ട പാകിസ്ഥാൻ പേസർ ഹസൻ അലിക്ക് എതിരെ ആക്ഷേപം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗവാസ്ക്കർ. അഞ്ചു മത്സരങ്ങൾ ജയിച്ച് സെമിയിലേക്ക് എത്തിയ പാക് പ്ലെയിങ് ഇലവനിലെ ഏറ്റവും വലിയ വീക്ക്‌നെസ്സ് ഹസൻ അലി തന്നെയായിരുന്നുവെന്നും ഗവാസ്ക്കർ അഭിപ്രായപെടുന്നു.പാകിസ്ഥാൻ ടീമിലെ മറ്റുള്ള താരങ്ങളുമായി നോക്കിയാൽ അവനാണ് ഏറ്റവും വലിയ വീക്ക്‌നെസ്സ് എന്നതും നമുക്ക് വ്യക്തമാകുമെന്നും മുൻ ഇന്ത്യൻ താരം വിശദമാക്കി

“എല്ലാ ടീമിലും വീക്ക്‌നെസ്സ് ആയി ഒരു താരമുണ്ടാകും. എന്റെ അഭിപ്രായത്തിൽ പാകിസ്ഥാൻ ടീമിൽ ഇത് ഹസൻ അലി തന്നെയാണ്. ബൗളിങ്ങിൽ പൂർണ്ണ നിരാശ സമ്മാനിച്ച അവന് ബാറ്റിങ്ങിൽ ഒരു തരം പ്രകടനവും പുറത്തെടുക്കാനായിട്ടില്ല. ഏതൊരു താരത്തിനും ചില ഫീൽഡിങ് പിഴവ് സംഭവിക്കാറുണ്ട്. പക്ഷേ മുൻ മത്സരങ്ങളിലും ഹസൻ അലി ഇത്തരം ചില തെറ്റുകൾ വരുത്തിയിട്ടുണ്ട് “സുനിൽ ഗവാസ്ക്കർ നിരീക്ഷിച്ചു