“ഞാൻ ബോൾ ചെയ്യാൻ ഭയപ്പെട്ട ഒരേയൊരു ബാറ്റർ അവനാണ് “, ഇന്ത്യൻ താരത്തെ പറ്റി മുരളീധരൻ.

murali

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. മുരളീധരന്റെ ദൂസര പന്തുകൾക്ക് മുൻപിൽ വിറക്കാത്ത ബാറ്റർമാരില്ല എന്നത് വാസ്തവമാണ്. ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറെയും ബ്രയാൻ ലാറയെയും പോലും വിറപ്പിക്കാൻ മുരളീധരന് സാധിച്ചിരുന്നു.

അതുകൊണ്ടു തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ബോളർമാരുടെ പട്ടികയിൽ മുത്തയ്യ മുരളീധരൻ എത്തിയിരുന്നതും. എന്നാൽ തന്റെ കരിയറിൽ താൻ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ഒരു ബാറ്ററെ പറ്റിയാണ് മുത്തയ്യ മുരളീധരൻ സംസാരിക്കുന്നത്. ഇന്ത്യൻ ബാറ്റർ വീരേന്ദർ സേവാഗിനെയാണ് താൻ കരിയറിൽ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് എന്ന് മുരളീധരൻ പറയുകയുണ്ടായി.

ഇതിന്റെ വ്യക്തമായ കാരണവും മുരളീധരൻ പറയുന്നുണ്ട്. മൈതാനത്ത് നടക്കുന്ന കാര്യങ്ങളിൽ കൃത്യമായി ശ്രദ്ധ ചെലുത്തുന്ന ബാറ്ററാണ് വീരേന്ദർ സേവാഗ് എന്ന് മുരളീധരൻ കരുതുന്നു. മാത്രമല്ല ഏത് ബോളറാണ് എറിയുന്നത് എന്നത് സേവാഗിന് ഒരിക്കലും ഒരു പ്രശ്നമായിട്ടില്ല എന്ന് മുരളീധരൻ പറയുന്നു.

ഏതുതരം ബോളറാണെങ്കിലും ആ പന്തിൽ തന്റെ വിക്കറ്റ് നഷ്ടമാകുമോ എന്ന ഭയം സേവാഗിനില്ല. അതുകൊണ്ടുതന്നെ സേവാഗ് എല്ലാത്തരത്തിലും ആക്രമിച്ചാണ് ബോളർമാരെ നേരിട്ടിരുന്നത് എന്ന് മുരളീധരൻ പറയുന്നു. ഇത് തനിക്കടകം വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട് എന്ന് മുരളീധരൻ സമ്മതിക്കുകയാണ്.

Read Also -  സഞ്ജുവിനൊപ്പം ആ താരങ്ങളെയും രാജസ്ഥാൻ നിലനിർത്തണം. ഓരോ ടീമിന്റെയും വജ്രായുധങ്ങൾ.

“ഞാൻ ബോൾ ചെയ്യാൻ ഭയപ്പെട്ടിരുന്നത് വീരേന്ദർ സേവാഗിനെതിരെയാണ്. ഏത് ബോളറാണ് എറിയുന്നത്, അല്ലെങ്കിൽ വിക്കറ്റ് നഷ്ടമാവുമോ എന്ന് സേവാഗിന് യാതൊരു ഭയവുമില്ല. ഏത് സമയത്തും ആക്രമിച്ചു കളിക്കുന്ന സ്വഭാവമുള്ള ക്രിക്കറ്ററാണ് വീരേന്ദർ സേവാഗ്. സേവാഗ് ഫോമിലെത്തുന്ന ദിവസം അവനെ പിടിച്ചു കെട്ടുക എന്നത് അങ്ങേയറ്റം പ്രയാസകരമായ കാര്യമാണ്. പല താരങ്ങൾക്കും ഇല്ലാത്ത ഒരു ഗുണമാണ് സേവാഗിന് ബാറ്റിംഗിലുള്ളത്.”- മുത്തയ്യ മുരളീധരൻ പറഞ്ഞു.

2011 ഏകദിന ലോകകപ്പിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങളായിരുന്നു സേവാഗ് ഇന്ത്യയ്ക്കായി കാഴ്ചവച്ചത്. ലോകകപ്പിന്റെ തുടക്കത്തിൽ ബംഗ്ലാദേശ് ടീമിനെതിരെ സെഞ്ച്വറി സ്വന്തമാക്കിയാണ് സേവാഗ് ആക്രമണം ആരംഭിച്ചത്. എല്ലാ മത്സരത്തിലും ഇന്ത്യക്ക് ആക്രമണ മനോഭാവമുള്ള തുടക്കം നൽകാനും സേവാഗിന് സാധിച്ചിരുന്നു.

പക്ഷേ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ശ്രീലങ്കക്കെതിരെ സേവാഗ് മികവ് പുലർത്തി. മത്സരത്തിൽ മലിംഗയുടെ പന്തിൽ എൽബിഡബ്ല്യു ആയി സേവാഗ് പുറത്താക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിച്ചതിൽ വലിയൊരു പങ്ക് വീരേന്ദർ സേവാഗിന് ഉണ്ടായിരുന്നു.

Scroll to Top