അവന് എന്നെപോലെ കളിക്കാൻ പ്രാപ്തിയുണ്ട്. തന്റെ പിൻഗാമിയെ ചൂണ്ടിക്കാട്ടി സേവാഗ്.

sehwag

ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റർമാരിൽ ഒരാളാണ് വീരേന്ദർ സേവാഗ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയ്ക്കായി തന്റെ കരിയർ ആരംഭിച്ചത് മുതൽ സേവാഗ് തന്റെ വെടിക്കെട്ട് പ്രകടനം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു. നിലവിൽ ഇംഗ്ലണ്ട് പിന്തുടരുന്ന ബാസ്സ്ബോൾ സമീപനം രംഗത്തുവരുന്നതിനു മുൻപുതന്നെ ആ രീതിയിൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിരുന്ന ഒരു വ്യക്തി കൂടിയാണ് വീരേന്ദർ സേവാഗ്. അതിനാൽ തന്നെ ലോകോത്തര നിലവാരമുള്ള പല ബോളർമാർക്കും പേടിസ്വപ്നമായി മാറാൻ സേവാഗിന് സാധിച്ചിട്ടുണ്ട്. നിലവിലെ ഇന്ത്യൻ ടീമിൽ തന്നെപ്പോലെ കളിക്കാൻ പ്രാപ്തിയുള്ള കളിക്കാരെ കണ്ടെത്തുകയാണ് വീരേന്ദർ സേവാഗ് ഇപ്പോൾ.

തന്നെപ്പോലെ ആക്രമണമായി കളിക്കാൻ സാധ്യതയുള്ള ഇന്ത്യൻ ടീമിലെ ക്രിക്കറ്റർ റിഷഭ് പന്താണ് എന്നാണ് വീരേന്ദർ സേവാഗ് പറയുന്നത്. “നിലവിലെ ഇന്ത്യൻ ടീമിൽ എന്നെപ്പോലെ ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു കളിക്കാരനുമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നിരുന്നാലും എന്റെ ബാറ്റിംഗ് സ്വഭാവത്തിന് ഏറ്റവും അടുത്തുവരുന്ന രണ്ട് ക്രിക്കറ്റർമാർ പൃഥ്വി ഷായും റിഷഭ് പന്തുമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ ബാറ്റിംഗ് സമീപനത്തോട് ഏറ്റവുമധികം അടുത്തുനിൽക്കുന്നത് റിഷഭ് പന്താണ് എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അയാൾ എപ്പോഴും 90-100 റൺസിൽ സംതൃപ്തനാവാറുണ്ട്. എന്നാൽ ഞാൻ അങ്ങനെയായിരുന്നില്ല. ഞാൻ 200, 250, 300 റൺസ് നേടാനാണ് എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നത്. ആ ഒരു തരത്തിലേക്ക് ചിന്തിച്ച്, തന്റെ മത്സരത്തിലെത്താൻ സാധിക്കുകയാണെങ്കിൽ പന്തിന് ആരാധകരെ ആവേശത്തിലാക്കാൻ സാധിക്കും.”- സേവാഗ് പറയുന്നു.

See also  "ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു"- തീരുമാനവുമായി ബിസിബി.
Virender Sehwag

“ഞാൻ മുൻപ് ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചിരുന്നു. അതിനാൽതന്നെ കൂടുതൽ റൺസ് ബൗണ്ടറികളിലൂടെ നേടാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ എത്തിയപ്പോഴും ഞാൻ അതേ രീതിയാണ് സമീപിച്ചത്. ഒരു സെഞ്ച്വറി നേടാനായി എത്ര ബൗണ്ടറികൾ നേടണം എന്നാണ് ഞാൻ കണക്കുകൂട്ടാറുള്ളത്. 90ൽ നിന്ന് 100 റൺസിലെത്താൻ ഞാൻ പത്തു ബോളുകൾ നേരിടേണ്ടിവന്നാൽ, ആ പത്ത് ബോളുകളും എതിർ ടീമിന് എന്റെ വിക്കറ്റ് എടുക്കാനുള്ള ഒരു അവസരമായിയാണ് ഞാൻ കാണുന്നത്. അതിനാൽ തന്നെ കേവലം രണ്ടു പന്തുകളിൽ 90 നിന്ന് 100ലെത്താനാണ് ഞാൻ ശ്രമിച്ചിരുന്നത്.”- വീരേന്ദർ സേവാഗ് കൂട്ടിച്ചേർക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വ നേട്ടങ്ങളുള്ള ഇന്ത്യൻ ക്രിക്കറ്ററായിരുന്നു വീരേന്ദർ സേവാഗ്. 2004ൽ പാകിസ്ഥാനെതിരെ ത്രിപിൾ സെഞ്ച്വറി നേടിയ സേവാഗ് ഇന്ത്യൻ ടീമിനായി ത്രിപിൾ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററായി മാറിയിരുന്നു. ശേഷം ദക്ഷിണാഫ്രിക്കക്കെതിരെയും സേവാഗ് ചരിത്രം തിരുത്തി കുറിച്ച് ത്രിപിൾ സെഞ്ചുറി നേടുകയുണ്ടായി. മൂന്നു ഫോർമാറ്റിലും ഒരേപോലെ ആക്രമണപരമായി കളിക്കുന്നതായിരുന്നു വീരേന്ദർ സേവാഗിന്റെ രീതി.

Scroll to Top