അവൻ എന്തിനാണ് ടി :20 ടീമിൽ : പന്തിനെതിരെ മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക്‌ എല്ലാം തന്നെ വളരെ പ്രിയപ്പെട്ട ഒരു താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ വിക്കെറ്റ് കീപ്പർ റിഷാബ് പന്ത്. വിദേശ പിച്ചകളിൽ അടക്കം മാസ്മരികമായ അനേകം ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ള താരം ഇതിനകം തന്നെ ഇന്ത്യൻ ബാറ്റിങ് നിരയിലെ പ്രധാനിയാണ്. എന്നാൽ തന്റെ ബാറ്റിങ് ഫോമിൽ അൽപ്പം ആശങ്കകൾ നിലവിൽ നേരിടുകയാണ് താരം.

സൗത്താഫ്രിക്കക്ക്‌ എതിരായ ടി :20 പരമ്പരയിൽ ലോകേഷ് രാഹുലിന്‍റെ അഭാവത്തിൽ ക്യാപ്റ്റൻസി റോളിൽ എത്തിയ റിഷാബ് പന്തിന് പക്ഷേ പ്രതീക്ഷിച്ച മികവിലേക്ക് എത്താനായി കഴിഞ്ഞിട്ടില്ല. കൂടാതെ ഐപിഎല്ലിൽ അടക്കം താരം നിരാശപ്പെടുത്തിയിരുന്നു. നിലവിലെ പരമ്പരയില്‍ മോശം ഷോട്ടുകളിൽ പുറത്തായ താരത്തിന്റെ ടി :20 ക്രിക്കറ്റിലെ റെക്കോർഡുകൾ വരെ മോശമാണ്. ഇപ്പോൾ താരത്തിന്‍റെ ടി :20 ക്രിക്കറ്റിലെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വസീം ജാഫർ.

ഇന്ത്യൻ ടി :20 ക്രിക്കറ്റ്‌ ടീമിനെ സംബന്ധിച്ചിടത്തോളം റിഷാബ് പന്ത് ഒരു പ്രധാന താരമല്ല എന്നാണ് വസീം ജാഫറുടെ അഭിപ്രായം. നിലവിലെ റിഷാബ് പന്തിന്റെ മോശം ഫോമും ജാഫർ ഒരു ഘടകമായി ചൂണ്ടികാണിക്കുന്നുണ്ട്. “നിലവിൽ ലോകേഷ് രാഹുൽ ടീമിൽ ഇല്ല. അദ്ദേഹം പരിക്ക് മാറി എത്തിയാൽ ഉറപ്പായും ഇന്ത്യൻ പ്ലെയിങ് ഇലവന്റെ ഭാഗമാകും. അപ്പോൾ റിഷാബ് പന്ത് വിക്കെറ്റ് കീപ്പർ സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാറും. ദിനേശ് കാർത്തിക്ക് നിലവിലെ ഫോമിൽ ആ സ്ഥാനത്തിന് അർഹനാണ്. അതിനാൽ റിഷാബ് പന്തിനെ നിലവിലെ ബാറ്റിങ് പ്രകടനങ്ങൾ അടിസ്ഥാനത്തിൽ ഞാൻ ടി :20 ടീമിൽ നിർണായകം എന്നൊന്നും പറയില്ല ” വസീം ജാഫർ നിരീക്ഷിച്ചു.

94960f65 ec61 4fc0 ab2c 64338e82bc97

” തീർച്ചയായും അദ്ദേഹം റൺസ്‌ അടിച്ചെടുക്കേണ്ടിയിരിക്കുന്നു. അതും സ്ഥിരതയിൽ തന്നെ. അതാണ്‌ റിഷാബ് പന്ത് ഐപിൽ ക്രിക്കറ്റിലോ ഏതെങ്കലും ടി :20 ടൂർണമെന്റിലൊ ഇതുവരെ കാഴ്ചവെക്കാത്തതും. അദ്ദേഹം ഏകദിന, ടെസ്റ്റ്‌ ക്രിക്കറ്റുകൾ കളിക്കുന്ന രീതിയിൽ ടി :20 കളിച്ചട്ടില്ല. അതിനാൽ തന്നെ റിഷാബ് പന്ത് എന്റെ ടി :20 ടീമിലെ പ്രധാന താരവുമല്ല ” വസീം ജാഫർ അഭിപ്രായം തുറന്ന് പറഞ്ഞു.