അങേരുടെ കീഴിൽ കളിക്കുക എന്റെ സ്വപനമായിരുന്നു :തുറന്ന് സൗത്താഫ്രിക്കൻ സൂപ്പർ താരം

ലോകക്രിക്കറ്റിൽ ഏറ്റവും ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി. തന്റെ വിരമിക്കൽ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ച് കഴിഞ്ഞ വർഷം അറിയിച്ച താരം ഇത്തവണത്തെ ഐപിഎല്ലിലും കളിച്ചു. പാതിവഴിയിൽ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മോശം ബാറ്റിങ് പ്രകടനം കാഴ്ചവെച്ച താരം ഏറെ വിമർശനം കേട്ടിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് നായകനായ ധോണി അടുത്ത വർഷത്തെ ഐപിൽ കളിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ്‌ ലോകമിപ്പോൾ.

എന്നാൽ നായകൻ ധോണിയെ കുറിച്ച് ഇപ്പോൾ വാചലനാവുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരവും പ്രമുഖ സൗത്ത് ആഫ്രിക്കൻ ലെഗ് സ്പിന്നറുമായ ഇമ്രാൻ താഹിർ. ധോണിയെ മഹാനായ ക്രിക്കറ്റ്‌ താരമെന്നാണ് താഹിർ വിശേഷിപ്പിച്ചത്. ധോണിയുടെ ക്യാപ്റ്റൻസിയിൽ വളരെ ഏറെ ഐപിൽ സീസണുകളിൽ കളിച്ച താഹിർ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ അംഗീകാരവും ഒപ്പം ലൈഫ് ടൈം എക്സ്പീരിയൻസ് കൂടിയാണ് ഐപിൽ മത്സരങ്ങളിൽ നിന്നായി ധോണിയുടെ നായകത്വത്തിൽ നിന്നും ലഭിച്ചതെന്നു താരം വിശദമാക്കി.

ഇത്തവണ ഐപിഎല്ലിൽ കേവലം ഒരു മത്സരം മാത്രം കളിച്ച ഇമ്രാൻ താഹിർ പതിനാലാം സീസൺ ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.”ഞാൻ കരിയറിൽ ധോണിയിൽ നിന്നും ഏറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. നമുക്ക് ഒരു നായകൻ എന്ന നിലയിൽ കളിക്കളത്തിൽ എപ്പോഴും ധോണിയെ സമീപിക്കുവാൻ കഴിയും.താരങ്ങളെ സഹായിക്കാൻ എപ്പോഴും മനസ്സ് കാണിക്കുന്ന ധോണി താൻ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ കൂടിയാണ് “താഹിർ തന്റെ അഭിപ്രായം വിശദമാക്കി.