അൻഡേഴ്സനോടും ഇതല്ലേ ചെയ്തത് : ബുംറയെ കുറ്റപ്പെടുത്തി സ്‌റ്റെയ്‌ൻ

ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ആവേശകരമായി തന്നെ മൂന്നാം ദിനം നടന്നപ്പോൾ ഇന്ത്യൻ ടീം ജയം 8 വിക്കറ്റ് അകലെയും കൂടാതെ സൗത്താഫ്രിക്കൻ ജയം 122 റൺസ്‌ ദൂരെയുമാണ്. നാലാം ദിനം ഇരു ടീമും ജയം ലക്ഷ്യമാക്കി കളിക്കുമ്പോൾ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. ഏറെ വാശി നിറഞ്ഞ മൂന്നാം ദിനത്തെ മത്സരത്തിൽ താരങ്ങൾ തമ്മിലുള്ള വാക്തർക്കവും നമുക്ക് കാണാനായി സാധിച്ചു.

സാധാരണയായി ശാന്തനായ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയും സൗത്താഫ്രിക്കൻ യുവ താരം മാർക്കോ ജാൻസണും തമ്മിലാണ് മൈതാനത്ത് കളിക്കിടയിൽ ഏറ്റുമുട്ടിയത്. ഒരുവേള താരങ്ങളെ അടക്കം ഞെട്ടിച്ച ഈ സംഭവം ഓൺ ഫീൽഡ് അമ്പയർമാർ അതിവേഗം എത്തിയാണ് ശാന്തമാക്കിയത്. കൂടാതെ രണ്ട് താരങ്ങളും തമ്മിൽ പിന്നെയും രൂക്ഷ സംഭാഷണം നടന്നത് കാണാനായി സാധിച്ചു.

എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയെ കുറ്റപ്പെടുത്തി രംഗത്ത് എത്തുകയാണ് മുൻ സൗത്താഫ്രിക്കൻ താരമായ ഡെയ്ൽ സ്‌റ്റെയ്‌ൻ.ട്വിറ്ററിൽ ഒരു ആരാധകൻ ഇക്കാര്യത്തിൽ ഉന്നയിച്ച ചോദ്യത്തിന് സ്‌റ്റെയ്‌ൻ വിശദമായ മറുപടി നൽകിയത്.”മുൻപ് ഇംഗ്ലണ്ട് താരം ജെയിംസ് അൻഡേഴ്സൺ എതിരെയും സമാന രീതിയിൽ ഇതേ കാര്യം ബുംറ ചെയ്തത് ഞാൻ ഓർക്കുന്നുണ്ട്.ഇത് എല്ലാം അതിന്റെ സ്പിരിറ്റിൽ എടുക്കൂ.” സ്‌റ്റെയ്‌ൻ ഇപ്രകാരം വിമർശിച്ചു.

ഇക്കഴിഞ്ഞ ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര നടക്കവേ ഇംഗ്ലണ്ട് സീനിയർ താരമായ അൻഡേഴ്സൺ എതിരായി ജസ്‌പ്രീത് ബുംറ അതിവേഗ ബൗൺസറുകൾ തുടർച്ചയായി എറിഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ ബുംറയും ജെയിംസ് അൻഡേഴ്സൺ തമ്മിൽ തർക്കം വളരെ രൂക്ഷമായിരുന്നു. ക്രിക്കറ്റ്‌ ലോകത്തും ഇത് ഏറെ ചർച്ചയായി മാറിയിരുന്നു. ഇന്നലെ മത്സരത്തിൽ സൗത്താഫ്രിക്കൻ ബൗളർമാരുടെ ബൗൺസർ ആക്രമണം നേരിട്ട ബുംറ ഒരു സിക്സ് അടക്കം 7 റൺസ്‌ അടിച്ചെടുത്തിരുന്നു.