ധോണി വിളിച്ചുപറഞ്ഞാകും അയാൾ ടീമിൽ എത്തിയത് : പുകഴ്ത്തി മൈക്കൽ വോൺ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആരാധകർ എല്ലാം മറ്റൊരു ഐസിസി ട്രോഫി കൂടി സ്വപ്നം കാണുകയാണ്. കഴിഞ്ഞ ഏതാനും ചില വർഷങ്ങളായി ഐസിസിയുടെ മിക്ക ടൂർണമെന്റുകളിലും പടിക്കൽ കലം ഉടക്കുന്ന ടീമെന്ന ഖ്യാതി നേടിയിട്ടുള്ള കോഹ്ലിക്കും ടീമിനും ഇത്തവണത്തെ ടി :20 ലോകകപ്പ് അഭിമാനപ്രശ്നവുമാണ്. ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരങ്ങളിൽ വളരെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീം ഇത്തവണ ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാനെ നേരിടുമ്പോൾ പൂർണ്ണ ആത്മവിശ്വാസം നേടിയുള്ള വരവാണ്.

കൂടാതെ ടീമിന്റെ അന്തിമ പ്ലെയിങ് ഇലവനെ സെലക്ട്‌ ചെയ്യാനുകൾ പ്ലാനുകൾ ഇന്ത്യൻ ടീം ക്യാമ്പിൽ സജീവമാണ്. 18 അംഗ ഇന്ത്യൻ സ്‌ക്വാഡിൽ എല്ലാവരെയും ഞെട്ടിച്ച ഒരു മാറ്റം ദിവസങ്ങൾ മുൻപാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.സ്പിന്നർ അക്ഷർ പട്ടേലിനെ റിസർവ് താരങ്ങളുടെ കൂടി പട്ടികയിലേക്ക് ഉൾപ്പെടുത്തിയാപ്പോൾ പകരം ശാർദൂൽ താക്കൂറിനെയാണ് ടീം മെയിൻ സ്‌ക്വാഡിലേക്ക് സെലക്ഷൻ പാനൽ ഉൾപ്പെടുത്തിയത്.

അതേസമയം ഐപിഎല്ലിൽ അടക്കം താരം കാഴ്ചവെച്ച മികച്ച പ്രകടനവും ഹാർദിക് പാണ്ട്യ ബൗളിംഗ് ചെയ്യാത്ത സാഹചര്യവുമാണ് താക്കൂറിന് വലിയ അനുഗ്രഹമായി മാറിയത് എങ്കിലും ഈ സർപ്രൈസ് സെലക്ഷനിൽ വ്യത്യസ്ത അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഈ ഒരു സെലക്ഷൻ പിന്നിൽ ധോണിക്ക് വ്യക്തമായ പങ്കാളിത്തമുണ്ടെന്നാണ് മൈക്കൽ വോണിന്‍റെ നിരീക്ഷണം. ” ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ശേഷം ഐപിഎല്ലിലും നാം താക്കൂറിന്‍റെ മികവ് കണ്ടതാണ്. വിക്കെറ്റ് വീഴ്ത്താനുള്ള അവന്റെ കഴിവാണ് പ്രശംസനീയം. ഈ ഐപിഎല്ലിൽ ചെന്നൈ ടീം നായകനായി ചുമതല നിർവഹിച്ച ധോണി, ക്യാപ്റ്റൻ കോഹ്ലിക്കും ഹെഡ് കോച്ച് ശാസ്ത്രിക്കും താക്കൂറിനെ ടീമിലെടുക്കുവാനുള്ള നിർദ്ദേശം നൽകി കാണും. വിക്കറ്റിന് പിന്നിൽ നിന്നും ധോണിക്ക് അവന്റെ മികവും ഫോമും മനസ്സിലായി കാണും ” മുൻ താരം വാചാലനായി.

ഈ സീസൺ ഐപിഎല്ലിൽ ചെന്നൈ ടീമിനായി 21 വിക്കറ്റുകൾ വീഴ്ത്താനായ താക്കൂറിനെ മുൻ ഇതിഹാസ ഇംഗ്ലണ്ട് താരവുമായി ഉപമിക്കുകയാണ് മൈക്കൽ വോൺ ഇപ്പോൾ.”ഇന്ത്യയുടെ ഇയാൻ ബോത്തമാകാനുള്ള കഴിവും മികവും നമുക്ക് താക്കൂറിൽ കാണാം. കൂടാതെ പന്ത് കയ്യിൽ എടുത്താൽ എന്തേലും ഒക്കെ നേട്ടം കൊയ്യുവാൻ ബോത്തതിനെ പോലെ താക്കൂറിനും സാധിക്കുന്നുണ്ട്. ഏതാനും വേരിയേഷനുകളാൽ ഏത് ബാറ്റ്‌സ്മാനെയും കുഴപ്പിക്കാനുള്ള മിടുക്ക് നമ്മുക്ക് അവനിൽ കാണാം ” മൈക്കൽ വോൺ ചൂണ്ടികാട്ടി.