തന്നെ ട്രോളുന്നതിൽ യാതൊരു വിഷമവുമില്ല : എല്ലാവരും ആസ്വദിക്കുന്നെങ്കിൽ ഞാനും ആസ്വദിക്കുന്നു – രവി ശാസ്ത്രി

images 2021 03 07T185122.404

ഇന്ത്യൻ മെൻസ്  ക്രിക്കറ്റ് ടീം കോച്ചായ രവി ശാസ്ത്രി കഴിഞ്ഞ  കുറച്ച് നാളുകളായി  പലപ്പോഴും സോഷ്യൽ മീഡിയയിൽ  പല വിമർശനങ്ങൾക്കും ഇരയാവാറുണ്ട് .പല ട്രോളിലെയും  മീമുകളിലും മുൻ ഇന്ത്യൻ താരം തന്നെയാണ് ക്രിക്കറ്റ്  ആരാധകരുടെയും പ്രധാന വേട്ടമൃഗം . അദ്ദേഹത്തിന്റെ മദ്യപാനവും മറ്റുമാണ് എപ്പോഴും ട്രോളുകൾക്കും വിമർശനങ്ങൾക്കും അടിസ്ഥാനമാകുന്നത് .എന്നാൽ തന്നെ കളിയാക്കുന്നതിൽ ഒരു  യാതൊരു വിഷമവും തനിക്ക്  ഇല്ല എന്ന്  തുറന്ന് പറയുകയാണ്  ഇപ്പോൾ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി .

തന്റെ  പേരിൽ ആ ട്രോളിൽ കൂടിയൊക്കെ  ആരേലും ഒക്കെ ജീവിതത്തിൽ  സന്തോഷിക്കുന്നു എങ്കിൽ  അതിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് രവി ശാസ്ത്രി പറയുന്നു .”ചിരി  എപ്പോഴും നല്ലതാണ് അതിനാൽ ഈ കളിയാക്കലുകളിൽ എനിക്ക്  ഒരു പ്രശ്നവും ഇല്ല  .ഞാൻ  നാരങ്ങ വെള്ള കുടിച്ചാലും പാലു കുടിച്ചാലും എല്ലാവരും അവരവരുടെ ഡ്രിങ്ക്സ് ആസ്വദിക്കണം എന്നാണ് എന്റെ അഭിപ്രായം . എത്രയോ ആൾക്കാർ തന്നെ ട്രോളുള്ള ഈ  മീമുകൾ ഒക്കെ ആസ്വദിക്കുന്നു. അവർ ആസ്വദിക്കട്ടെ  “എന്നും രവി ശാസ്ത്രി പറഞ്ഞു. ടീം വിജയിക്കുന്ന കാലത്തോളം ഇതൊന്നും തന്നെ ഇതൊന്നും  ബാധിക്കില്ല എന്ന് പറഞ്ഞ  രവി ശാസ്ത്രി ചിരിയോടെ തന്റെ അഭിപ്രായം വിശദമാക്കി .

Read Also -  ലോകകപ്പിനായുള്ള റേസിൽ സഞ്ജു മുമ്പിൽ, കിഷനെയും രാഹുലിനെയും പിന്തള്ളി..

നേരത്തെ മൊട്ടേറയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുൻപായി രവി ശാസ്ത്രി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് എടുത്തിരുന്നു . ഇന്ത്യൻ  കോച്ച്  അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് 58കാരനായ ശാസ്ത്രി കൊവിഡ് വാസ്കിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്.വാക്സിന്‍ സ്വീകരിച്ചശേഷം അപ്പോളോ ആശുപത്രിയിലെ മുഴുവൻ  ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്കും രവി ശാസ്ത്രി നന്ദി പറഞ്ഞിരുന്നു .

Scroll to Top