ധോണിയാകാൻ ശ്രമിച്ച് ലങ്കൻ താരം :അമ്പരന്ന് ആരാധകർ

ലോകക്രിക്കറ്റിൽ ഇന്നും ആരാധകരുള്ള ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും അപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കിയ നായകനുമാണ് മഹേന്ദ്ര സിങ് ധോണി. നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിൽ നിന്നും വിരമിച്ച ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനായി ഈ സീസണിലും കളിക്കുന്നുണ്ട്. എന്നാൽ വീണ്ടും ധോണിയുടെ സ്റ്റമ്പിങ് മികവും ഒപ്പം വിക്കറ്റ് കീപ്പിങ് സ്കിൽസും വളരെ ഏറെ ചർച്ചയായി മാറുകയാണ്. ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനം വളരെ ഏറെ ആവേശത്തോടെ മുന്നേറുമ്പോൾ ഇന്നലെ നടന്ന രണ്ടാം ടി :20യിലാണ് ധോണിയെ അനുസ്മരിക്കും വിധം ഒരു മികവ് ലങ്കൻ താരം കാഴ്ചവെച്ചത്.

ഇന്ത്യൻ ബാറ്റിംഗിന്റെ പത്തൊൻപതാം ഓവറിലാണ് സംഭവം. പത്തൊൻപതാം ഓവർ എറിഞ്ഞ ഹസരംഗ ഏറെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.താരത്തിന്റെ പന്തിൽ ഭുവനേശ്വr കുമാർ അടിച്ച പന്ത് ബൗണ്ടറി ലൈനരികിൽ മനോഹരമായി ഫീൽഡർ പിടിച്ചെടുത്ത ശേഷം വളരെ അതിവേഗമാണ് നോൺ :സ്ട്രൈക്ക് എൻഡിലേക്ക് എറിഞ്ഞത്. എന്നാൽ സ്റ്റമ്പിന് ഏറെ ദൂരം വന്നെത്തിയ പന്ത് ഹസരംഗ അനായാസമാണ് സ്റ്റമ്പിലേക്ക്‌ കൊള്ളിച്ചത്. ധോണിക്ക് സമാനമായി ഒരു നോ ലുക്ക് സ്റ്റമ്പിങ്ങാണ് ഹസരംഗയും പുറത്തെടുത്തത്.

കരിയറിൽ പലപ്പോഴും അത്ഭുതകരമായ സ്റ്റമ്പിങ് മികവും മിന്നൽ വേഗത്തിലുള്ള സ്റ്റമ്പിങ് പ്രകടനങ്ങളും കാഴ്ചവെച്ചിട്ടുള്ള താരമാണ് ധോണി. പലപ്പോഴും സ്റ്റമ്പിൽ കൊള്ളാതെ പോകുന്ന ലോങ്ങ്‌ ത്രോകൾ കൈകൾ കൊണ്ട് തട്ടി സ്റ്റപിലേക്കിടുന്ന പതിവ് ധോണിക്കുണ്ട്. ഇത്തരത്തിലാണ് ഹസരംഗ ഇന്നലെ മത്സരത്തിൽ പന്ത് സ്റ്റമ്പിൽ കൊള്ളിച്ചത്. ഏകദിന, ടി :20 പരമ്പരകളിൽ മനോഹരമായി തന്റെ ഓവറുകൾ പൂർത്തിയാക്കുന്ന ഒരു സ്പിൻ ബൗളറാണ് ഹസരംഗ. നിലവിലെ ടി :20 ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് താരം എത്തികഴിഞ്ഞു.