ഞങ്ങൾ ഇന്ത്യയെ വീണ്ടും തോൽപ്പിക്കും :വെല്ലുവിളിയുമായി ഹസൻ അലി

E P2wZbXoAYE2yI

എക്കാലവും ക്രിക്കറ്റ്‌ ആരാധകർ വളരെ ഇഷ്ടപ്പെടുന്ന പോരാട്ടമാണ് ഇന്ത്യൻ ടീമും പാകിസ്ഥാൻ ടീമും തമ്മിലുള്ള മത്സരം. ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ എന്നും ചർച്ചയായി മാറാറുള്ള ഈ പോരാട്ടം ഒരിക്കൽ കൂടി വരുന്നതിന്റെ ത്രില്ലിൽ തന്നെയാണ് ഇരു ടീമുകളുടെയും പ്രിയ ആരാധകർ. ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ സൂപ്പർ 12 റൗണ്ടിലെ ആദ്യത്തെ എതിരാളി പാക് ടീമാണ്.ഇന്ത്യ :പാകിസ്ഥാൻ മത്സരം അതും ലോകകപ്പ് സ്റ്റെജിൽ നടക്കാൻ പോകുന്ന ആവേശം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പാകിസ്ഥാൻ നായകൻ ബാബർ അസവും വ്യക്തമാക്കിയിരുന്നു

വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ഇരു ടീമുകളും കൂടി ഏറ്റുമുട്ടുമ്പോൾ ആരാകും ജയിക്കുക എന്നത് പ്രവാചനാതീമാണ്. എന്നാൽ വരുന്ന പോരാട്ടത്തിന് മുൻപ് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുകയാണ് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹസൻ അലി.2o17 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് പാകിസ്ഥാൻ കിരീടം നേടിയത് ഓർമിപ്പിച്ചാണ് ഇപ്പോൾ ഹസൻ അലി അഭിപ്രായം വിശദമാക്കുന്നത്. ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി പാകിസ്ഥാൻ കുതിപ്പ് കാണുവാനായി സാധിക്കും എന്നും പറയുന്ന ഹസൻ അലി 2017ലെ ചാമ്പ്യൻസ് ട്രോഫി പാക് ടീം ആവർത്തിക്കുമെന്നും പേസർ തുറന്ന് പറഞ്ഞു.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

“ഒരിക്കൽ പോലും ക്രിക്കറ്റ്‌ കളികൾ കാണാത്തവർ പോലും പലപ്പോഴും ഏറെ വാശിയേറിയ ഇന്ത്യ :പാകിസ്ഥാൻ മത്സരം കാണാനുള്ള മനസ്സ് കാണിക്കും. ഏറെ നിർണായകമാണ് ഇന്ത്യക്ക്‌ എതിരായ ലോകകപ്പിലെ മത്സരം.എപ്പോഴും ഇന്ത്യൻ ടീമിനെതിരെ കളിക്കുമ്പോൾ ഇരട്ടി സമ്മർദ്ദമാണ് എങ്കിലും 2017ലെ ആ ജയം ആവർത്തിക്കാൻ കഴിയുമെന്നാണ് ഉറച്ച വിശ്വാസമുള്ളത്. ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് “ഹസൻ അലി തന്റെ അഭിപ്രായം വിശദമാക്കി.

കൂടാതെ യൂഎഇയിൽ സ്ലോ പിച്ചുകൾ ഒരുക്കുന്നത് പാകിസ്ഥാൻ ടീമിന് അനുകൂലമാണെന്നും പറഞ്ഞ ഹസൻ അലി ബൗളിംഗ് കരുത്തിനെ കുറിച്ചും ഏറെ വാചാലനായി “സ്ലോ പിച്ചുകളിൽ സ്പിന്നർമാർക്ക് മാത്രമല്ല പേസർമാർക്ക്‌ കൂടി ഗുണകരമാണ്. സ്പിൻ ബൗളർമാരെ മാത്രം സഹായിക്കുന്ന പിച്ചുകൾ അല്ല യൂഎയിൽ ഉണ്ടാവുക “ഹസൻ അലി നിരീക്ഷണം ശക്തമാക്കി

Scroll to Top