ഉമ്രാനെ പോലെ സ്പീഡ് ഇല്ലാ. എന്‍റെ ശ്രദ്ധ മറ്റൊന്ന് ; ഹര്‍ഷല്‍ പട്ടേല്‍

harsha patel vs sa

ഉമ്രാന്‍ മാലിക്കിനെപ്പോലെ സ്പീഡ് ഇല്ലാത്തതിനാല്‍ തന്‍റെ ബോളിംഗ് വേരിയേഷനുകളിലാണ് ശ്രദ്ധ എന്ന് ഇന്ത്യന്‍ ബോളര്‍ ഹര്‍ഷല്‍ പട്ടേല്‍. ഇക്കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഹര്‍ഷല്‍ പട്ടേല്‍. ഇതിനോടകം 11 മത്സരങ്ങളില്‍ 17 വിക്കറ്റാണ് താരം വീഴ്ത്തിയിരിക്കുന്നത്. വരുന്ന ലോകകപ്പ് സ്ക്വാഡില്‍ ഹര്‍ഷല്‍ പട്ടേല്‍ ഉണ്ടാകും എന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്.

ഉമ്രാന്‍ മാലിക്കിനെപ്പോലെ വേഗത്തില്‍ എറിയാന്‍ തനിക്ക് സാധിക്കില്ലാ എന്ന ബോധ്യമുള്ളതിനാല്‍ ഫാസ്റ്റില്‍ എറിയാന്‍ ശ്രദ്ധിക്കുന്നില്ല എന്ന് റോയല്‍ ചലഞ്ചേഴ്സ് താരം പറഞ്ഞു. സ്ക്ലിലുകള്‍ വളര്‍ത്താനാണ് തന്‍റെ ശ്രമമെന്നും ബാറ്റര്‍മാരേക്കാള്‍ ഒരുപടി കൂടുതല്‍ മുന്നില്‍ നില്‍ക്കാനാണ് ശ്രമമെന്നും ഹര്‍ഷല്‍ പറഞ്ഞു.

6c744b67 cde0 42bc ba20 83b169ee0383

“എനിക്ക് അതിനെക്കുറിച്ച് വിഷമിക്കാനാവില്ലാ (താരതമ്യം) കാരണം എനിക്ക് ഉംമ്രാന്‍ മാലികിനെപോലെ വേഗത്തിൽ പന്തെറിയാൻ കഴിയില്ല. അതിനാൽ അന്താരാഷ്ട്ര തലത്തിൽ തുടരാന്‍ കഴിവുകൾ വികസിപ്പിക്കേണ്ടതുണ്ട്. ഞാനൊരിക്കലും ഒരു എക്സ്പ്രസ് ഫാസ്റ്റ് ബൗളർ ആയിരുന്നില്ല. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ എറിയാം. പക്ഷെ ഞാനൊരിക്കലും ഒരു എക്‌സ്‌പ്രസ് ഫാസ്റ്റ് ബൗളർ ആയിരുന്നില്ല.അതിനാൽ എന്റെ ബൗളിംഗിനെ ചുറ്റിപ്പറ്റിയുള്ള കഴിവുകൾ വികസിപ്പിക്കുന്നതിലാണ് എന്റെ ശ്രദ്ധ. ദിവസാവസാനം, നിങ്ങൾ അത് എങ്ങനെ ചെയ്യുന്നു എന്നത് പ്രശ്നമല്ല, ഗെയിം ജയിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം ,” 31 കാരനായ ബൗളർ നാലാം ടി20ക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

See also  എന്തുകൊണ്ട് രാജസ്ഥാന്‍ പിന്തുണക്കുനു എന്നതിന് ഉത്തരം നല്‍കി റിയാന്‍ പരാഗ്. നാലാം നമ്പറില്‍ എത്തി ടീമിനെ മികച്ച നിലയില്‍ എത്തിച്ചു.
harshal press conference

“ദിവസാവസാനം, നിങ്ങൾക്ക് 15 വ്യത്യസ്ത പ്ലാനുകൾ ഉണ്ടാക്കാം, എന്നാൽ ഒരു പ്രത്യേക ദിവസം, ഒരു സമ്മർദ്ദ സാഹചര്യത്തിൽ, നിങ്ങൾ ആത്മവിശ്വാസത്തോടെ നടപ്പിലാക്കിയില്ലെങ്കിൽ, എല്ലാം യഥാർത്ഥത്തിൽ ശരിയാകില്ല. അതിനാൽ എന്റെ ശ്രദ്ധ ആ പ്രത്യേക നിമിഷത്തിൽ ഗെയിം എങ്ങനെ നന്നായി മനസ്സിലാക്കാമെന്നും ആ സമയത്ത് സാധ്യമായ ഏറ്റവും മികച്ച ഡെലിവറി എങ്ങനെ നിര്‍വഹിക്കാം എന്നതാണ് എന്‍റെ ചിന്ത ” ഹര്‍ഷല്‍ പട്ടേല്‍ പറഞ്ഞു.

harshal 4

സ്ലോ പിച്ചുകളില്‍ കളിക്കാനാണ് തനിക്ക് താത്പര്യമെന്നും കോട്ല പോലെയുള്ള പിച്ചില്‍ തുടര്‍ച്ചയായി കളിക്കുന്നത് ആത്മവിശ്വാസം കുറയ്ക്കുമെന്നും താരം കൂട്ടിചേര്‍ത്തു. ആദ്യ മത്സരത്തില്‍ 43 റണ്‍സ് താരം വഴങ്ങിയിരുന്നു. ലോകകപ്പ് മനസ്സിലുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ ശ്രദ്ധ പരമ്പര വിജയിക്കുക എന്നതാണ് എന്ന് ഹര്‍ഷല്‍ പട്ടേല്‍ കൂട്ടിചേര്‍ത്തു.

Scroll to Top