ഹാട്രിക്ക് വീര്യവുമായി ഹർഷൽ പട്ടേൽ :മുംബൈയെ വീഴ്ത്തി ബാംഗ്ലൂർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ വളരെ അധികം ആവേശപൂർവ്വമാണ് ഇപ്പോൾ യൂഎഇ മണ്ണിൽ പുരോഗമിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾ മനസ്സ് കീഴടക്കുന്ന വളരെ അധികം പ്രകടനങ്ങൾ നമ്മൾ അനേകം ഐപിൽ സീസണുകളിൽ കാണാറുണ്ട്. എന്നാൽ ഇത്തരം ഒരു മികച്ച പ്രകടനം കൂടി ഐപിഎല്ലിൽ പിറക്കുകയാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ :മുംബൈ ഇന്ത്യൻസ് മത്സരത്തിലാണ് എല്ലാതരം ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ച് കൊണ്ട് ഹാട്രിക്ക് പ്രകടനം കൂടി പിറന്നത്. സ്റ്റാർ പ്രകടനവുമായി ബാംഗ്ലൂർ ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേൽ മുംബൈ ഇന്ത്യൻസ് ബാറ്റിങ് നിരയെ തകർത്തു.

മത്സരത്തിൽ മനോഹര ബൗളിംഗ് മികവ് പുറത്തെടുത്ത ഹർഷൽ പട്ടേൽ മുംബൈ ടീമിന്റെ പതിനേഴാം ഓവറിലാണ് ഹാട്രിക്ക് പ്രകടനം കാഴ്ചവെച്ചത്. തന്റെ മൂന്നാം ഓവറിലാണ് ആദ്യ ഐപിൽ ഹാട്രിക്ക് പ്രകടനം താരം സ്വന്തമാക്കിയത് ഹാർദിക് പാണ്ട്യ, കിറോൺ പൊള്ളാർഡ്, രാഹുൽ ചഹാർ എന്നിവരെ തുടരെയുള്ള പന്തുകളിൽ പുറത്താക്കി

സീസണിലെ ആദ്യത്തെ ഹാട്രിക്കും ഒപ്പം ഐപിൽ ചരിത്രത്തിൽ ഒരു ബാംഗ്ലൂർ ബൗളർ നേടുന്ന മൂന്നാമത്തെ ഹാട്രിക്ക് പ്രകടനം കൂടിയാണ് ഇത്. മുൻപ് പ്രവീൺ കുമാർ, സാമൂവൽ ബദ്രി എന്നിവരാണ് ബാംഗ്ലൂർ ടീമിനായി ഹാട്രിക്ക് നേടിയ ബൗളർമാർ. മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേൽ സീസണിലെ പർപ്പിൾ ക്യാപ്പ് ഇതിനകം നേടി കഴിഞ്ഞു അതേസമയം നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ടീമിനെ 54 റൺസിന് തോൽപ്പിച്ചു. ഐപിഎല്ലിൽ മുംബൈ ടീം ബാംഗ്ലൂർ ടീമിനെതിരെ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോർ കൂടിയാണ്

നേരത്തെ ആദ്യ ഘട്ടത്തിലും മുംബൈക്കെതിരെയുള്ള മത്സരത്തില്‍ 5 വിക്കറ്റ് വീഴ്ത്തിയിരുന്നു. മില്‍നെയുടെ സ്റ്റംപ് പിഴുത് മത്സരം ഫിനിഷ് ചെയ്ത ഹര്‍ഷല്‍ പട്ടേലിനു ഇതോടെ ഐപിഎല്‍ 2021 ല്‍ വിക്കറ്റ് നേട്ടം 23 ആയി