ജസ്പ്രീത് ബൂംറയെ മറികടന്നു ഹര്‍ഷല്‍ പട്ടേല്‍. ഇനി മുന്നിലുള്ളത് ഇവര്‍

PicsArt 10 06 10.26.43 scaled

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസ് ബോളര്‍ ഹര്‍ഷല്‍ പട്ടേല്‍ തകര്‍പ്പന്‍ ഫോം തുടരുന്നു. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിയുള്ള മത്സരത്തില്‍ 3 വിക്കറ്റാണ് വീഴ്ത്തിയത്. മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് ബൗളർ ജസ്പ്രീത് ബുംറയുടെ റെക്കോർഡാണ് ഈ പ്രകടനത്തോടെ ഹർഷൽ പട്ടേൽ മറികടന്നത്

ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 29 വിക്കറ്റുകളാണ് ബാംഗ്ലൂര്‍ ബോളര്‍ നേടിയത്. ഇതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡാണ് ഹർഷൽ പട്ടേൽ മറികടന്നത്. കഴിഞ്ഞ സീസണിൽ 27 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറയുടെ റെക്കോർഡാണ് ഹർഷൽ പട്ടേൽ മറികടന്ന.ത്

നേരത്തെ തന്നെ ഒരു സീസണില്‍ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളറെന്ന നേട്ടവും ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന അൺക്യാപഡ് താരമെന്ന റെക്കോർഡും ഹർഷൽ പട്ടേൽ സ്വന്തമാക്കിയിരുന്നു. ഇനി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എന്ന റെക്കോഡാണ് ഹര്‍ഷല്‍ പട്ടേലിന്‍റെ മുന്നിലുള്ളത്. കഴിഞ്ഞ സീസണിൽ 30 വിക്കറ്റ് നേടിയ ഡൽഹി ക്യാപിറ്റൽസിന്റെ കഗിസോ റബാഡ, 2013 ൽ 32 വിക്കറ്റ് നേടിയ ഡ്വെയ്ൻ ബ്രാവോ എന്നിവർ മാത്രമാണ് ഇനി ഹർഷൽ പട്ടേലിന് മുൻപിലുള്ളത്

See also  എന്ത് വില കൊടുത്തും കോഹ്ലിയെ ലോകകപ്പിനുള്ള ടീമിൽ വേണമെന്ന് രോഹിത്. ജയ് ഷായ്ക്ക് നൽകിയ മറുപടി.
Scroll to Top