സഞ്ജുവിന്റെ പ്രകടനം ബിസിസിഐയ്ക്കുള്ള മുഖത്തടി. പ്രതികരിച്ച് ഹർഷ ഭോഗ്ലെ.

image 3

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങളാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ 55 റൺസും, രണ്ടാം മത്സരത്തിൽ 42 റൺസും സഞ്ജു നേടിയിരുന്നു. പിന്നീടുള്ള രണ്ടു മത്സരങ്ങളിൽ പൂജ്യനായി പുറത്തായെങ്കിലും കഴിഞ്ഞദിവസം ഗുജറാത്ത് ടൈറ്റൻസുമായി 32 പന്തുകളിൽ 60 റൺസ് നേടി സഞ്ജു വലിയൊരു തിരിച്ചുവരവ് നടത്തി. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിൽ നിന്ന് ഒരുപാട് തവണ ഒഴിവാക്കപ്പെട്ട സഞ്ജുവിന്റെ ശക്തമായ മറുപടി കൂടിയായിരുന്നു ഇത്. ഗുജറാത്തിനെതിരായ മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനത്തിനുശേഷം ബിസിസിഐക്കെതിരെ വമ്പൻ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഷ ഭോഗ്ലെ.

ഒരു കാരണവശാലും ഇന്ത്യ സഞ്ജു സാംസണെ ട്വന്റി20 ടീമിൽ നിന്ന് ഒഴിവാക്കാൻ പാടില്ല എന്ന നിലപാടാണ് ഹർഷ ഭോഗ്ലെയ്ക്കുള്ളത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഭോഗ്ലെ ഇതേപ്പറ്റിയുള്ള വാചകം കുറിച്ചിട്ടത്. താനായിരുന്നു ഇന്ത്യൻ സെലക്ടറെങ്കിൽ എല്ലാ ദിവസവും ഇന്ത്യയുടെ ട്വന്റി20 ടീമിൽ സഞ്ജു സാംസൺ കളിച്ചേനെ എന്നാണ് ഭോഗ്ലെ പറയുന്നത്. 2022ലെ ട്വന്റി20 ലോകകപ്പിൽ നിന്നും, ഏഷ്യാകപ്പിൽ നിന്നുമൊക്കെ സഞ്ജു സാംസനെ ഇന്ത്യ ഒഴിവാക്കിയിരുന്നു. ഇതിനുശേഷമാണ് ഐപിഎല്ലിൽ മികവാർന്ന പ്രകടനങ്ങൾ സഞ്ജു കാഴ്ച വച്ചത്.

See also  പണമുണ്ടാക്കുന്നത് നല്ലതാ, പക്ഷേ രാജ്യത്തിനായും കളിക്കണം.. പാണ്ഡ്യയ്ക്കെതിരെ മുൻ ഇന്ത്യൻ താരം..

ശക്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. ഗുജറാത്ത് ഉയർത്തിയ 178 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച രാജസ്ഥാൻ പതറുകയായിരുന്നു. മത്സരത്തിന്റെ ആദ്യ 10 ഓവറുകളിൽ 55 റൺസ് നേടുന്നതിനിടെ രാജസ്ഥാന്റെ നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ അതിവിദഗ്ധമായ ആക്രമണത്തിലൂടെ സഞ്ജു രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുപോയിരുന്നു. ഗുജറാത്ത് നിരയിൽ സ്പിന്നർ റാഷിദ് ഖാനായിരുന്നു സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത്.

image editor output image1940746703 1681719540141

മത്സരത്തിൽ 32 പന്തുളിൽ നിന്ന് 60 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. ഈ പ്രകടനത്തോടെ രാജസ്ഥാൻ മത്സരത്തിൽ വിജയത്തിനടുത്തേക്ക് എത്തുകയായിരുന്നു. ഒപ്പം അവസാന ഓവറുകളിൽ ഹെറ്റ്മെയ്റും കളം നിറഞ്ഞതോടെ രാജസ്ഥാൻ ത്രസിപ്പിക്കുന്ന വിജയം മത്സരത്തിൽ സ്വന്തമാക്കി. രാജസ്ഥാന്റെ ടൂർണമെന്റിലെ നാലാം വിജയമാണിത്.

Scroll to Top